സൗദി അറേബ്യയിലേക്ക് ടൂറിസ്റ്റ് വിസകള്‍ എടുത്തവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഭരണകൂടം. ടൂറിസ്റ്റ് വിസ എടുത്തിന് ശേഷം കൊവിഡ് പ്രതിസന്ധി കാരണം വരാന്‍ സാധിക്കാതെ വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്ക് വിസ കാലാവധി നീട്ടി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.
2021 മാര്‍ച്ച് 24 ന് മുമ്ബ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇഷ്യു ചെയ്ത് ഉപയോഗിക്കാത്ത എല്ലാ വിസകളും നീട്ടി നല്‍കാനാണ് രാജാവ് നിര്‍ദേശിച്ചത്. ഇതനുസരിച്ച് വിസകളുടെ കാലാവധി ദീര്‍ഘിപ്പിച്ചതായി സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വിസ കാലാവധി ദീര്‍ഘിപ്പിച്ച വിവരം വിസ കോപ്പി സഹിതം എല്ലാവരെയും ഇമെയില്‍ വഴി അറിയിക്കുമെന്നും സൗദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
NEWS 22 TRUTH . EQUALITY . FRATERNITY