ഇംഗ്ലണ്ടിലെ സറേ കൗണ്ടിയില്‍ പട്രോളിംഗ് വാഹനത്തില്‍ വച്ച് ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിചാരണയ്ക്കൊടുവില്‍ ജോലി നഷ്‍ടമായി. കാറിലെ സംഭാഷണങ്ങളും ശബ്‍ദശകലങ്ങളും വയര്‍ലെസിലൂടെ പുറത്തായത് ഇവര്‍ക്ക് വിനയാകുകയായിരുന്നു എന്ന് ഇന്‍ഡിപ്പെന്‍ഡന്‍റ് ഡോട്ട് യുകെ റിപ്പോര്‍ട്ട് ചെയ്തു.
2019ലാണ് കേസിന് ആസ്‍പദമായ സംഭവം. തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ സറേ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ റിച്ചാര്‍ഡ് പാറ്റണും മോളി എഡ്വേര്‍ഡ്‌സുമാണ് ഡ്യൂട്ടിക്കിടെ പട്രോളിംഗ് കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അതേ വര്‍ഷം ജൂണിനും സെപ്റ്റംബറിനും ഇടയില്‍ ഡ്യൂട്ടിക്കിടെ പൊതുസ്ഥലത്ത് പോലീസ് വാഹനത്തില്‍ ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം.
ഇതേതുടര്‍ന്ന് ഇവര്‍ രണ്ട് അടിയന്തിര ഫോണ്‍ കോളുകള്‍ അവഗണിച്ച് കൃത്യ നിര്‍വ്വഹണം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി. സമീപത്തുള്ള കടയില്‍ കവര്‍ച്ച നടന്നപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ചുള്ള ഫോണ്‍ കോളും നൈറ്റ്ക്ലബിന് പുറത്ത് ഗുരുതരമായ ആക്രമണത്തിന് ഇരയായ രണ്ടുപേരെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം തേടിയുള്ള മറ്റൊരു ഫോണ്‍ കോളും ഇവര്‍ അവഗണിച്ചതായും വിചാരണയ്ക്കിടെ കണ്ടെത്തുകയായിരുന്നു.
അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ചുള്ള ഈ കോളുകള്‍ക്ക് ശേഷവും ഉദ്യോഗസ്ഥര്‍ ലൈംഗിക ബന്ധം തുടരുന്നതായി വ്യക്തമായെന്ന് കാറിലെ വയര്‍ലെസ് റെക്കോര്‍ഡിങ്ങുകള്‍ സംഭാഷണങ്ങളുടെ ട്രാന്‍സ്ക്രിപ്റ്റുകളില്‍ നിന്ന് കേട്ട അച്ചടക്ക സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഈ പ്രവര്‍ത്തിയെ ഗുരുതരമായ കൃത്യവിലോപം എന്നാണ് അച്ചടക്കസമിതി വിശേഷിപ്പിച്ചത്.
സംഭവത്തെ തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥരും പോലീസില്‍ നിന്ന് രാജിവച്ചാല്‍ അവരുടെ അഭാവത്തിലാണ് വിചാരണ നടന്നത്. ഇവര്‍ക്കെതിരെ മോശമായ പെരുമാറ്റത്തിന്റെ നാല് ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടതായിയും ജോലിയില്‍ തുടരുകയായിരുന്നെങ്കില്‍ രണ്ടുപേരെയും പുറത്താക്കുമായിരുന്നുവെന്നും അച്ചടക്കസമിതി വ്യക്തമാക്കി.