പ്ലസ് വൺ പ്രവേശനത്തിൽ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഴുവൻ വിദ്യാർഥികൾക്കും അവസരം ലഭിക്കും. സീറ്റ് ഒഴിവുള്ള ജില്ലകളിൽ നിന്ന് കുറവുള്ള ഇടത്തേക്ക് മാറ്റുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
മലബാർ മേഖലയിൽ 20 ശതമാനം സീറ്റ് കൂട്ടിയിട്ടുണ്ട്. അർഹതയുള്ള വിദ്യാർഥികൾക്ക് ഉപരിപഠനം ഉറപ്പുവരുത്താനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
പ്ലസ് വൺ പ്രവേശനത്തിൻറെ ഒന്നാംഘട്ടം മെറിറ്റ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നലെ മുതൽ പ്രവേശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. രണ്ടാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ട തീയതിയും നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.