കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ രാജിവച്ച തീരുമാനം നിരാശപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്ത് കാരണത്തിലാണ് രാജി എന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വാര്‍ത്ത ശരിയാണെങ്കില്‍ വളരെ നിരാശപ്പെടുത്തുന്നത് എന്നാണ് വി.ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അനാരോഗ്യകാരണം പറഞ്ഞാണ് രാജിയെന്നാണ് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത്. സുധീരനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും സതീശന്‍ പറഞ്ഞു.
അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നയാളല്ല സുധീരനെന്നും സംസാരിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് വി.ഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നാണ് വി.എം സുധീരന്‍ രാജിപ്രഖ്യാപനത്തിന് ശേഷം പറഞ്ഞത്