Breaking News

ഇടുക്കി മറയൂരില്‍ നാലു യുവതികള്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചു; ദൃശ്യം പുറത്ത്…

ഇടുക്കി മറയൂരിലെ പള്ളനാട് പഞ്ചായത്തില്‍ യുവാവിന് നേരെ നാല് സ്ത്രീകളുടെ ക്രൂരമര്‍ദനം. മോഹന്‍രാജ് എന്ന യുവാവിനാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. യുവതികള്‍ താമസിച്ചിരുന്ന സ്ഥലവുമായി ബന്ധപ്പെട്ട് ചില കേസുകള്‍ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം കേസില്‍ മോഹന്‍രാജ് സ്‌റ്റേ നേടിയിരുന്നു.

ഇതാണ് സ്ത്രീകളെ അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വിഷയത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ കമ്മീഷന്‍ എത്തുമ്ബോഴാണ് സംഘര്‍ഷം നടന്നത്. നാല് സ്ത്രീകളും കാപ്പി വടികൊണ്ടാണ് മോഹന്‍രാജിനെ ആക്രമിച്ചത്. മര്‍ദനമേറ്റ മോഹന്‍രാജ് നിലവില്‍ അടിമാലി ആശുപത്രിയില്‍ ചികിത്സയിലാണ്. വീഡിയോ പുറത്തുവന്നതോടെ പള്ളനാട് സ്വദേശികളായ ജയറാണി,യമുന,വൃന്ദ,ശൈലജ എന്നിവര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …