20 വര്‍ഷമായി ഒളിവിലായിരുന്ന ജെയ്ഷെ മുഹമ്മദ് ഭീകരന് പിടിയില്‍. നൗഗാം സ്വദേശിയായ ബഷീര്‍ അഹമ്മദ് എലിയാസ് ജാഫര്‍ ഖാനെയാണ് കാശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മര്‍വയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പൊലീസ് റെയ്ഡിലാണ് ഭീകരന് പിടിയിലായത്.
2001 ല്‍ മാര്‍വ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലെ പ്രതിയായ ഇയാള്‍ 20 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. പൊലീസ് നടത്തിയ ആസൂത്രിത നീക്കത്തിലൂടെയാണ് ഇയാളെ പിടികൂടിയത്. ജമ്മു കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
12 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന നസീര്‍ അഹമ്മദ് എന്ന മറ്റൊരു ഭീകരനെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളില്‍ നിന്നാണ് ബഷീര്‍ അഹമ്മദിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയില്‍ നിന്ന് അറസ്റ്റിലാകുന്ന നാലാമത്തെ തീവ്രവാദിയാണ് ബഷീര്‍ അഹമ്മദ്.