Breaking News

കോഴിക്കോട്ട് മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയില്‍….

മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി എക്‌സൈസ് പിടിയിലായി. കോഴിക്കോട് ചേവായൂര്‍ സ്വദേശി അമൃത തോമസി(33)നെയാണ് ഫറോക്ക് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശനും സംഘവും പിടികൂടിയത്. എക്‌സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപ്പാസില്‍ വെച്ച്‌ യുവതിയെ പിടികൂടിയത്.

പതിനഞ്ച് മയക്കുമരുന്ന് ഗുളികകളാണ് യുവതിയില്‍ നിന്ന് പിടിച്ചെടുത്തത്. വിപണിയില്‍ ഏഴ് ലക്ഷം രൂപ വരുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്നതെന്നും നിശാപാര്‍ട്ടികളിലും മറ്റും ലഹരി ഗുളിക ഇവര്‍ എത്തിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ സി പ്രവീണ്‍ ഐസക്ക്, വി പി അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍ പ്രശാന്ത്, എം റെജി, കെ പി ഷിംല, കെ എസ് ലത മോള്‍, പി സന്തോഷും പരിശോധനയില്‍ പങ്കെടുത്തു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …