ജമ്മു കശ്മീരിലെ ബന്ദിപോറ ജില്ലയിലെ ഹാജിന്‍ മേഖലയിലെ ഗുണ്ട്ജഹാംഗീറില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടല്‍ നടന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കൊല്ലപ്പെട്ട ഭീകരന്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ മുന്നണിയായ നിരോധിത ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടുമായി ബന്ധമുള്ള ഇംതിയാസ് അഹ്മദ് ദാര്‍ ആണെന്ന് തിരിച്ചറിഞ്ഞു. ഈയിടെ ബന്ദിപോറയിലെ ഷാഗുണ്ഡില്‍ നടന്ന സിവിലിയന്‍ കൊലപാതകത്തില്‍ ഡാര്‍ ഉള്‍പ്പെട്ടിരുന്നു.
നേരത്തെ അനന്ത്നാഗിലെ വെരിനാഗ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റിരുന്നു. ഒരു ഭീകരനും കൊല്ലപ്പെട്ടു. ഒരു പിസ്റ്റളും ഒരു ഗ്രനേഡും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.
NEWS 22 TRUTH . EQUALITY . FRATERNITY