Breaking News

ലഖിംപൂര്‍ കര്‍ഷക ഹത്യ; ആശിഷ് മിശ്രയെ 3 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു…

യുപിയിലെ കര്‍ഷകരെ കൊന്ന സംഭവത്തില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ 3 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. കൊലപാതകക്കുറ്റം ഗൂഢാലോചന ഉള്‍പ്പടെയുള്ള കേസുകള്‍ ചുമത്തിയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ആശിഷ് മിശ്ര അറസ്റ്റിലായതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍.

ലഖിംപൂരില്‍ കര്‍ഷകര്‍ നാളെ പ്രതിഷേധ സമരം നടത്തും. ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ച്‌ കൊന്ന കേസില്‍ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ 3 ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. കൊലപാതകക്കുറ്റം, ഗൂഢാലോചന, കലാപം സൃഷ്ടിക്കല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ശനിയാഴ്ച്ച ആശിഷ് മിശ്രയെ യുപി പൊലിസ് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലില്‍ സഹകരിക്കാതിരുന്ന ആശിഷ് മിശ്രയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് യു പി പൊലിസ് കോടതിയെ സമീപിച്ചിരുന്നു. യു പി പൊലീസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കുകയായിരുന്നു.അതേസമയം അജയ് മിശ്ര അധികാരത്തില്‍ ഇരിക്കുമ്ബോള്‍ ആശിഷ് മിശ്രക്കെതിരെയുള്ള പൊലീസ് അന്വേഷണം ശരിയായ ഗതിയില്‍ നടക്കില്ലെന്നും

അജയ് മിശ്ര രാജിവെക്കണമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി സമരം ശക്തമാകുകയാണ്. അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച നാളെ ലഖിംപുരില്‍ പ്രതിഷേധ പ്രകടനം നടത്തും. ആയിരക്കണക്കിന് കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …