Breaking News

എല്ലാ ക്യാമ്ബസുകളിലും കൊവിഡ് ജാഗ്രത പാലിക്കപ്പെടണം; മന്ത്രി ആര്‍ ബിന്ദു…

സംസ്ഥാനത്തെ കോളജുകളില്‍ എല്ലാ ക്ളാസുകളും പുനരാരംഭിക്കുന്ന പശ്ചാത്തലത്തില്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം തുടങ്ങി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. കലാലയങ്ങള്‍ ഒക്ടോബര്‍ 18 മുതല്‍ പൂര്‍ണ്ണമായും തുറന്നുപ്രവര്‍ത്തിക്കുകയാണ്. അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ ഇതിനകം വന്നുതുടങ്ങി.

ആവശ്യമായ കൂടിയാലോചനകള്‍ നടത്തി വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അതുപ്രകാരം വളരെ നല്ല രീതിയില്‍ തന്നെ കാര്യങ്ങള്‍ നടക്കുന്നതായി മനസ്സിലാക്കുന്നുവെന്ന് യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു. കൊവിഡ് അവലോകന സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കീഴ്പെട്ടു മാത്രമേ ക്യാമ്ബസുകള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ.

നിലവിലെ സ്ഥിതിവിവരം സമിതിയെ അറിയിക്കും. വിശദമായ ഉത്തരവ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ക്യാമ്ബസുകളിലും കൊവിഡ് ജാഗ്രത പാലിക്കപ്പെടണം. ജാഗ്രതാസമിതികള്‍ എല്ലാ കാമ്ബസുകളിലും രൂപീകരിച്ചിട്ടുണ്ട്. ആവശ്യമായ കൂടിയാലോചനകള്‍ ഈ സമിതികള്‍ നടത്തണം.

ക്‌ളാസ് മുറികളും വിദ്യാര്‍ഥികള്‍ ഇടപെടുന്ന എല്ലാ സ്ഥലങ്ങളും സാനിറ്റൈസ് ചെയ്യണം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ വരുംമുമ്ബ് അത് നടന്നിട്ടുണ്ടാകും. എങ്കിലും ഒരിക്കല്‍ക്കൂടി ഉറപ്പുവരുത്തണം. വാക്‌സിനേഷന്‍ ഡ്രൈവ് മികച്ച രീതിയില്‍ എല്ലാ കോളേജുകളിലും നടക്കുന്നുണ്ട്.

ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി ഈ യത്നം കൂടുതല്‍ ശക്തമായി നടത്തണം. ഇനി വരുന്ന ഏതാനും ദിവസങ്ങള്‍ അവധിദിനങ്ങളാണ്. വാക്‌സിനേഷന്‍ ഡ്രൈവ് ഈ ദിവസങ്ങളില്‍ കാര്യമായി നടക്കാന്‍ സ്ഥാപനമേധാവികള്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച വിശദമായ ക്ലാസ്സോടെ വേണം അധ്യയനത്തുടക്കം. അതോടൊപ്പം, ലിംഗപദവികാര്യത്തിലും വിശദമായ ക്ലാസുകള്‍ വേണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. അത് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ പരാതിപരിഹാര സെല്ലിന്റെയും മറ്റും ചുമതലയുള്ള അധ്യാപകര്‍ക്ക് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ കേന്ദ്രീകരിച്ച ക്ളാസുകള്‍ ഉടനുണ്ടാകും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …