മത്സ്യബന്ധനത്തിനിടെ കടലില്‍ തെറിച്ചുവീണ രണ്ടു മല്‍സ്യതൊഴിലാളികളില്‍ ഒരാളെ കണ്ടെത്താനായില്ല. അപകടത്തില്‍പെട്ട ബംഗാള്‍ സ്വദേശി രക്ഷപ്പെട്ടു. രാമനാട്ടുകര സ്വദേശി സിദ്ദീഖ് (57) നെയാണ് കാണാതായത്. ശനിയാഴ്ച വൈകീട്ട് ബേപ്പൂരില്‍നിന്നും മത്സ്യബന്ധനത്തിന് പോയ ചേക്കിന്റകത്ത് നഫ്തറിന്റെ ഉടമസ്ഥതയിലുള്ള ‘ചെറാട്ടല്’ ബോട്ടില്‍നിന്ന് തിങ്കളാഴ്ച പകല്‍ മൂന്നു മണിക്കാണ് തൊഴിലാളികള്‍ കടലില്‍ വീണത്.
സമീപത്ത് മത്സ്യബന്ധനം നടത്തിയിരുന്ന കുളച്ചല്‍ സ്വദേശിയുടെ ‘ഡെന്മാര്ക്ക്’ ബോട്ടിന്റെ വല സിദ്ദീഖ് ജോലിചെയ്യുന്ന ചെറാട്ടല് ബോട്ടുമായി കൊളുത്തിയപ്പോള്‍, നിയന്ത്രണം തെറ്റി തൊഴിലാളികള്‍ കടലില്‍ തെറിച്ചു വീഴുകയായിരുന്നു. സമീപ ഭാഗങ്ങളിലായി കടലില്‍ ‘മീന്‍പിടിത്തം നടത്തിയിരുന്ന 20ഓളം ബോട്ടുകള്‍ ചേര്‍ന്ന് കാണാതായ തൊഴിലാളിക്കുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ശക്തമായ കാറ്റും മഴയും തിരച്ചിലിന് തടസ്സമാകുന്നുണ്ട്. തിരച്ചില്‍ തുടരും.
NEWS 22 TRUTH . EQUALITY . FRATERNITY