Breaking News

രാജ്യത്ത് റെക്കോഡ് നിരക്കില്‍ കല്‍ക്കരി വിതരണം ചെയ്തുവെന്ന് കേന്ദ്രം; കല്‍ക്കരി ക്ഷാമമില്ല…

കല്‍ക്കരി ക്ഷാമം രാജ്യത്തെ ഊര്‍ജപ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്കകള്‍ക്കിടെ വിശദീകരണവുമായി കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി. രാജ്യത്ത് തിങ്കളാഴ്ച റെക്കോഡ് നിരക്കില്‍ കല്‍ക്കരി വിതരണം ചെയ്തുവെന്ന് പ്രഹ്ലാദ് ജോഷി അറിയിച്ചു. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമുള്ള കല്‍ക്കരി വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 22 ദിവസത്തേക്കുള്ള കല്‍ക്കരി സ്റ്റോക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച മാത്രം 1.95 മില്ല്യണ്‍ ടണ്‍ കല്‍ക്കരിയാണ് വിതരണം ചെയ്തത്. ഇതുവരെ പ്രതിദിനം വിതരണം ചെയ്തതില്‍ ഏറ്റവും കൂടുതലാണിത്. ഇനിയും, കല്‍ക്കരി വിതരണം വര്‍ധിപ്പിക്കും. ഒക്ടോബര്‍ 21നുശേഷം രണ്ട് മില്ല്യണ്‍ ടണ്‍ വരെ കല്‍ക്കരി വിതരണം ചെയ്യാനാണ് ലക്ഷ്യം. രാജ്യത്തിന്റെ ആവശ്യപ്രകാരമുള്ള കല്‍ക്കരി വിതരണം ചെയ്യുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …