Breaking News

കൊറോണ കാലത്ത് 415 കുട്ടികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്…

കൊറോണ കാലത്ത് സ്‌കൂളുകള്‍ അടച്ചു പൂട്ടിയതിന് ശേഷം ജപ്പാനില്‍ 415 കുട്ടികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ജപ്പാനിലെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട സര്‍വേ കണക്കുപ്രകാരം പ്രാദേശിക മാദ്ധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. 1947 ന് ശേഷം രേഖപ്പെടുത്തുന്ന എറ്റവും ഉയര്‍ന്ന കണക്കാണിത്.

7 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് ഉണ്ടായിരുന്നത് ജപ്പാനിലായിരുന്നു. എന്നാല്‍ രാജ്യവ്യാപകമായി നടപ്പാക്കിയ വിവിധ പദ്ധതികളുടേയും പ്രവര്‍ത്തനങ്ങളുടേയും ഫലമായി 2009 മുതല്‍ തുടര്‍ച്ചയായ 10 വര്‍ഷം ജപ്പാനില്‍ ആത്മഹത്യാ നിരക്കില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു.

ക്ലാസുകള്‍ പുന:രാരംഭിച്ച സാഹചര്യത്തില്‍ 127 കുട്ടികള്‍ വീതം 30 ദിവസങ്ങളോളം സ്‌കൂളുകളില്‍ ഹാജരാകുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂള്‍ വിദ്യാഭ്യാസ രീതിയിലും വീടുകളിലെ സാഹചര്യങ്ങളിലും കൊറോണ കാലത്ത് വന്ന മാറ്റങ്ങള്‍ കുട്ടികളെ പ്രതികൂലമായി ബാധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …