Breaking News

അ​യ​ല്‍വാ​സി​യുടെ ത​ല​യോ​ട്ടി പൊ​ട്ടി​ച്ച്‌ വനത്തിലൊളിച്ച പിടികിട്ടാപ്പുള്ളി അറസ്​റ്റില്‍

അ​യ​ല്‍വാ​സി​യെ ത​ള്ളി​യി​ട്ട് ത​ല​യോ​ട്ടി പൊ​ട്ടി​ച്ച കേ​സി​ല്‍ മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്ന​യാ​ളെ കു​ടി​യാ​ന്മ​ല പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു. വ​ഞ്ചി​യം ചോ​ല​പ്പ​ന​ത്തെ പു​തു​ശ്ശേ​രി മോ​ഹ​ന​നെ​യാ​ണ് (48) കു​ടി​യാ​ന്മ​ല പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ നി​ബി​ന്‍ ജോ​യി പി​ടി​കൂ​ടി​യ​ത്. 2010ലാ​ണ് അ​ടി​പി​ടി​ക്കി​ടെ അ​യ​ല്‍വാ​സി​യെ ഇ​യാ​ള്‍ പി​ടി​ച്ചു​ത​ള്ളി​യ​ത്.

നി​ല​ത്തു​വീ​ണ്​ ത​ല​യോ​ട്ടി ക​ല്ലി​ലി​ടി​ച്ച്‌ പൊ​ട്ടി​യി​രു​ന്നു. തു​ട​ര്‍ന്ന് ഒ​ളി​വി​ല്‍ പോ​യ മോ​ഹ​ന​നെ ഈ​വ​ര്‍ഷം ആ​ദ്യ​മാ​ണ് പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഏ​റെ​ക്കാ​ലം ക​ര്‍ണാ​ട​ക അ​തി​ര്‍​ത്തി വ​ന​മേ​ഖ​ല​യി​ല്‍ ഒ​ളി​ച്ചു​ക​ഴി​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ജോ​ലി ആ​വ​ശ്യാ​ര്‍ഥം സു​ള്ള്യ​യി​ലേ​ക്ക് പോ​കാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സി​െന്‍റ പി​ടി​യി​ലാ​യ​ത്. എ.​എ​സ്.​ഐ സ​ദാ​ന​ന്ദ​ന്‍, സി.​പി.​ഒ സു​ജി​ത്ത് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …