Breaking News

പെരുമഴയത്തെ കുത്തൊഴുല്‍ക്കില്‍പ്പെട്ട കാറിനുള്ളിലെ 68കാരനെ ചില്ലെറിഞ്ഞ് പൊട്ടിച്ച്‌ രക്ഷപെടുത്തി ഓട്ടോഡ്രൈവര്‍…

പെരുമഴയത്തെ കുത്തൊഴുല്‍ക്കില്‍പ്പെട്ട കാറിനുള്ളിലെ 68കാരന് രക്ഷകനായി ഓട്ടോ ഡ്രൈവര്‍. യാത്രികനെ വീട്ടിലെത്തിച്ചു മടങ്ങുകയായിരുന്ന ഓട്ടോഡ്രൈവര്‍ നിധീഷ് ആണ് ഇദ്ദേഹത്തിന് രക്ഷകനായത്. പൂഴിക്കാട് സ്വദേശി ജോര്‍ജ്കുട്ടിയാണ് സഞ്ചരിച്ച കാറോട് കൂടി ഒഴുക്കില്‍പ്പെട്ടത്.

പന്തളം തോണ്ടുകണ്ടത്താണ് സംഭവം. അടുത്തുള്ള തോട്ടിലെ വെള്ളം റോഡിനൊപ്പം പൊന്തുകയായിരുന്നു. കാര്‍ കോണ്‍ക്രീറ്റ് റോഡിലൂടെ മുന്നോട്ടെടുത്തതും തോട്ടിലേക്ക് വഴുതി. കാര്‍ തോട്ടിലൂടെ ഒഴുകുന്നത് കണ്ട് തുടക്കത്തില്‍ പരിഭ്രമിച്ചെങ്കിലും ഉടന്‍ തന്നെ രക്ഷപ്പെടുത്താനുള്ള തീരുമാനമെടുക്കുകയായിരുന്നു നിധീഷ്. ശേഷം കാറിന്റെ ചില്ല് കല്ലെറിഞ്ഞ് പൊട്ടിച്ചു.

ശ്വാസം കിട്ടാതെ ഉള്ളില്‍ കുടുങ്ങിയ യാത്രികന്‍ ഈ വിടവിലൂടെ പുറത്തേക്കു തലയുയര്‍ത്തി. പെട്ടെന്ന് തന്നെ ഒരു ഓലമടല്‍ ഇട്ടുകൊടുക്കുകയും, ജോര്‍ജ് കുട്ടി അതില്‍പ്പിടിച്ച്‌ നീന്തി രക്ഷപെടുകയുമായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായി ഓട്ടത്തിനിറങ്ങി ഒരാളുടെ ജീവന്‍ രക്ഷിച്ചിരിക്കാന്‍ സാധിച്ച നിര്‍വൃതിയിലാണ് നിധീഷ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …