Breaking News

100 ക്യു മെക്‌സ് വെള്ളം പുറത്തേയ്ക്ക്, ഷോളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു; ചാലക്കുടി പുഴയില്‍ നാലുമണിയോടെ…

നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു. വൈകീട്ട് നാലുമണിക്ക് വെള്ളം ചാലക്കുടി പുഴയില്‍ എത്തും. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. വൃഷ്ടിപ്രദേശത്ത് കനത്തമഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഷോളയാര്‍ ഡാമിന്റെ മൂന്നാമത്തെ ഗേറ്റ് ഒരടി ഉയരത്തിലാണ് തുറന്നത്.

പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഉടന്‍ മാറണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വൈകീട്ട് നാലുമണിയോടെ ചാലക്കുടിപുഴയില്‍ വെള്ളമെത്തുമെന്നതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രതപാലിക്കണം. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിര്‍ദ്ദേശ പ്രകാരം താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ക്യാമ്ബുകളിലേയ്ക്ക് ഉടന്‍ മാറിത്താമസിക്കണം.

കേരള ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി 100 ക്യു മെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറും. പറമ്ബിക്കുളത്ത് നിന്നും നിലവില്‍ ചാലക്കുടി പുഴയില്‍ വെള്ളം എത്തുന്നുണ്ട്. ഇതും പുഴയിലെ ജലനിരപ്പ് ഉയര്‍ത്തും. വാല്‍പ്പാറ, പെരിങ്ങല്‍കുത്ത്, ഷോളയാര്‍ മേഖലകളില്‍ ഇന്നലെ രാത്രി ശക്തമായ മഴ ലഭിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …