തേനി ജില്ലയില്‍ ശൈശവ വിവാഹം നടത്തിയ സംഭവത്തില്‍ വരന് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ഗൂഡല്ലൂര്‍ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ വിവാഹം കഴിച്ച ഗൂഡല്ലൂര്‍ സ്വദേശി വിജയ് (24), ഇയാളുടെ മാതാപിതാക്കള്‍, പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
പ്രതികള്‍ എല്ലാവരും ഒളിവിലാണ്. ഒരു വര്‍ഷം മുമ്ബാണ് 10 വയസ്സുകാരിയെ വിജയ് വിവാഹം കഴിച്ചത്. സംഭവം സംബന്ധിച്ച് അടുത്തിടെ പൊലീസിന് പരാതി ലഭിച്ചതോടെയാണ് ബന്ധുക്കള്‍ക്കും വരനുമെതിരെ കേസെടുത്തത്.വിവാഹം നടത്തിക്കൊടുത്ത മറ്റുള്ളവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.