Breaking News

പരിശോധനകള്‍ക്കായി കൃത്രിമക്കാല്‍ അഴിക്കുമ്ബോള്‍ ഉണ്ടാകുന്നത് കടുത്ത വേദന, പ്രധാനമന്ത്രിയെ പരാതി അറിയിച്ച്‌ സുധ ചന്ദ്രന്‍…

ഇന്ത്യന്‍ സിനിമ രംഗത്തെ പ്രമുഖരില്‍ ഒരാളാണ് നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഉണ്ടായ ഒരു അപകടത്തില്‍ സുധ ചന്ദ്രന് ഒരുകാല്‍ നഷ്ടമായിരുന്നു. പിന്നീട് ആ പ്രതിസന്ധിയെ മറികടന്ന് കലാരംഗത്തേക്ക് തിരിച്ച്‌ വന്ന് അതിജീവനത്തിന്റെ ഉത്തമ മാതൃകയായി മാറുകയായിരുന്നു അവര്‍.

ഇപ്പോഴിതാ നിരന്തരം വിമാനത്താവളങ്ങളില്‍ തനിക്കുണ്ടാകുന്ന അപമാനവും വേദനയും പങ്ക് വയ്ക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. യാത്രക്കിടെ വിമാനത്താവളങ്ങളിലെ പരിശോധനകളുടെ ഭാഗമായി എപ്പോഴും കൃത്രിമക്കാല്‍ ഊരി മാറ്റേണ്ടി വരുന്നു. ഇത് തനിക്ക് നല്‍കുന്നത് വലിയ മാനസിക സമ്മര്‍ദ്ദമാണ്.

ഇത് പോലെയുള്ള പരിശോധനകള്‍ ഒഴിവാക്കാന്‍ തന്നെ പോലെയുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക കാര്‍ഡുകള്‍ അനുവദിക്കണമെന്നും വീഡിയോയില്‍ അവ‌ര്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിയോട് അപേക്ഷിച്ചു. ഇത് എന്റെ ഒരു വ്യക്തിപരമായ അപേക്ഷയാണ്. ഞാനൊരു നര്‍ത്തകിയും നടിയുമാണ്.

എന്റെ ഒരുകാല്‍ കൃത്രിമം ആണ്. എന്നാല്‍ ആ പരിമിതിയെ തോല്‍പ്പിച്ചുകൊണ്ട് ഞാന്‍ പലതവണ രാജ്യത്തിന്റെ അഭിമാനമായി മാറിയിട്ടുണ്ട്. പക്ഷെ യാത്രക്കള്‍ക്കായി വിമാനത്താവളങ്ങളില്‍ എത്തുമ്ബോള്‍ പരിശോധനകളുടെ ഭാഗമായി കൃത്രിമക്കാല്‍ അഴിക്കുന്നത് എന്നെ മാനസികവും ശാരീരികവുമായ കടുത്ത സമ്മര്‍ദ്ദത്തില്‍ ആക്കുന്നു.

ഇതിന് ഒരു ശാശ്വത പരിഹാരം വേണമെന്നാണ് മോദിയോടും കേന്ദ്ര സര്‍ക്കാരിനോടുമുള്ള തന്റെ അപേക്ഷ എന്നും സുധ ചന്ദ്രന്‍ വീഡിയോയില്‍ പറഞ്ഞു. വിഡിയോ വൈറല്‍ ആയതിനെ തുടര്‍ന്ന് സി.ഐ.എസ്.എഫ് മാപ്പ് പറഞ്ഞു

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …