കണ്ണൂര്‍ മാതമംഗലത്ത് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി രണ്ട് പേര്‍ പിടിയില്‍. കോയിപ്ര സ്വദേശി ഇസ്മയില്‍, ബാംഗ്ലൂര്‍ സ്വദേശി അബ്ദുല്‍ റഷീദ് എന്നിവരെയാണ് കണ്ണൂര്‍ ഫ്ലയിങ് സ്കോഡ് റേഞ്ച് ഓഫീസറും തളിപ്പറമ്ബ് റേഞ്ച് ഓഫീസറും ചേര്‍ന്നാണ് പിടികൂടിയത്.
തിരുവനന്തപുരം ഫോറസ്റ്റ് വിജിലന്‍സ് പിസിസിഎഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. വാഹനത്തില്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച 9 കിലോഗ്രാം തിമിംഗല ചര്‍ദ്ദിയുമായാണ് ഇരുവരും കസ്റ്റഡിയിലായത്.
നിലമ്ബൂര്‍ സ്വദേശികള്‍ക്ക് വില്‍പ്പന നടത്താന്‍ കൊണ്ടുപോകുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്ബര്‍ഗ്രിസ് എന്നാണ് ഇവ അറിയപ്പെടുന്നത്. അത്യപൂര്‍വമായി ലഭിക്കുന്ന ആമ്ബര്‍ഗ്രിസ് സുഗന്ധദ്രവ്യങ്ങളും മറ്റും ഉണ്ടാക്കാനാണ് ഉപോയാഗിക്കുന്നത്.
സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടു കൂടിയ മെഴുകുപോലുള്ള വസ്തുവിനെയാണ് ആമ്ബര്‍ഗ്രീസ് എന്ന് പറയുന്നത്. വിപണിയില്‍ 1.8 കോടിയോളം രൂപ വിലമതിക്കുന്ന ഇത് സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവായാണ് കണക്കാക്കപ്പെടുന്നത്. കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം
തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രിസ് അറിയപ്പെടുന്നത്. കോടികളാണ് ഈ ആംബര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക. ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇത് കാണപ്പെടുക. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്.