Breaking News

കൊട്ടാരക്കരയിലെ ആംബുലന്‍സ്​ ഡ്രൈവര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷം; പരിക്കേറ്റയാള്‍ മരിച്ചു…

ആംബുലന്‍സ്​ ഡ്രൈവര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കൊട്ടാരക്കര സ്വദേശിയായ രാഹുലാണ്​ മരിച്ചത്​. ബുധനാഴ്ച രാത്രി പത്തരയോടെയാണ് ആംബുലന്‍സ്​ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്​. രാഹുലിന്​ പുറമേ കുന്നിക്കോട് സ്വദേശി ചക്കുപാറ വിഷ്ണു, സഹോദരന്‍ വിനീത് (ശിവന്‍) എന്നിവര്‍ക്കും കുത്തേറ്റിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കുറുമ്ബാലൂര്‍ സ്വദേശി സജയകുമാര്‍ (28), പള്ളിക്കല്‍ സ്വദേശി വിജയകുമാര്‍ (24), കരിക്കോട് സ്വദേശി അഖില്‍ (26), കൊട്ടാരക്കര സ്വദേശി ലിജിന്‍ (31) എന്നിവരെ പൊലീസ് കസ്​റ്റഡിയിലെടുത്തിരുന്നു. കൊട്ടാരക്കരയില്‍ വാടകക്ക്​ താമസിക്കുന്ന സിദ്ദീഖിന് മര്‍ദനത്തില്‍ സാരമായ പരിക്കേല്‍ക്കുകയും ചെയ്​തിരുന്നു.

ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ മുമ്ബ്​ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ തര്‍ക്കം പരിഹരിക്കുന്നതിനായി ചര്‍ച്ച നടന്നു. ഇതിനിടെ ഇരുസംഘങ്ങളും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ചര്‍ച്ചക്കെത്തിയ സിദ്ദീഖിനെയും സുഹൃത്ത് ഹാരിസിനെയും എതിര്‍വിഭാഗം മര്‍ദിച്ചു.

പരിക്കേറ്റ സിദ്ദീഖിനെ കൊട്ടാരക്കര പുലമണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം ഇരുകൂട്ടരിലും ഉള്‍പ്പെട്ടവര്‍ ഒത്തുതീര്‍പ്പ് ശ്രമം നടത്തി. സിദ്ദീഖ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയുടെ പരിസരത്തുവെച്ച്‌ ചര്‍ച്ച തുടങ്ങവെ സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.

ഈ തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് വഴിമാറിയത്. ആക്രമണത്തില്‍ പരിക്കേറ്റ രാഹുല്‍ ആശുപത്രിയിലേക്ക് ഓടിക്കയറുകയും അക്രമിസംഘം പിന്നാലെയെത്തി ആക്രമിക്കുകയുമായിരുന്നു. പ്രസവമുറിയിലും ഓപറേഷന്‍ തിയറ്ററിലുമെല്ലാം ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്​ടിച്ചു. ഏറെനേരത്തെ സംഘര്‍ഷത്തിന് ശേഷമാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …