ഒക്ടോബര്‍ 21ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അസി. എഞ്ചിനിയര്‍ (സിവില്‍) പരീക്ഷകള്‍ ഒക്ടോ: 28 ന് വ്യാഴാഴ്ച നടത്തുമെന്ന് പി.എസ്.സി അധികൃതര്‍ അറിയിച്ചു. സംസ്‌ഥാനത്തെ മഴക്കെടുതിയെ തുടര്‍ന്നായിരുന്നു ഈ പരീക്ഷ മാറ്റിയത്. ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ ലഭിച്ച അഡ്മിഷന്‍ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പരീക്ഷയ്ക്ക് ഹാജരാകാന്‍ സാധിക്കും. ഒക്ടോബര്‍ 23ന് നടക്കേണ്ടുന്ന ബിരുദതലം പ്രാഥമിക പരീക്ഷ മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയതി ഉടന്‍ അറിയിക്കുന്നതാണ്. ഒക്ടോബര്‍ 30 ന്ബി നടക്കുന്ന ബിരുദതല പ്രാഥമിക പരീക്ഷയ്ക്ക് മാറ്റമില്ല.
Tags PSC
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …
NEWS 22 TRUTH . EQUALITY . FRATERNITY