പേരൂര്‍ക്കടയില്‍ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ പ്രതികരിച്ച് കുഞ്ഞിന്റെ അച്ഛന്‍ അജിത്തിന്റെ മുന്‍ ഭാര്യ. അനുപമ അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ദത്ത് കൊടുത്തതെന്ന് അജിത്തിന്റെ ആദ്യ ഭാര്യ നാസില പറയുന്നത്. അനുപമ ഒപ്പിട്ട് കൊടുക്കുന്നത് താന്‍ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും അവര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ വിവാഹ മോചനത്തിന് പിന്നില്‍ അനുപമയാണെന്നും അജിത്തിന്റെ ആദ്യ ഭാര്യ ആരോപിച്ചു. തനിക്ക് ഒരുപാട് സഹിക്കേണ്ടി വന്നുവെന്നും, അനുപമയുടെ വീട്ടില്‍വരെ പോയി പറഞ്ഞു, വിവാഹമോചനം നല്‍കാന്‍ പറ്റില്ലെന്ന്. ഇതിനുശേഷമാണ് അനുപമ കുട്ടിയെ ദത്ത് നല്‍കിയത്. ദത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട് എഴുതി നല്‍കിയ കാര്യങ്ങള്‍ താന്‍ കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂര്‍ണ്ണ ബോധവതിയായിരുന്നുവെന്നും ഞാന്‍
വായിച്ചു നോക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അനുപമയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ പറയാന്‍ പാടില്ല, അവള്‍ സഹോദരിയെ പോലെയായിരുന്നു എന്നാണ് അജിത്ത് പറഞ്ഞതെന്നും അവര്‍ പറഞ്ഞു. 2011-ല്‍ ആണ് കല്യാണം കഴിഞ്ഞത്, ഈ ജനുവരിയിലാണ് വിവാഹ മോചനം നേടിയത്. ഇവര്‍ തമ്മിലുള്ള ബന്ധം കാരണം വീട്ടില്‍ കിടക്കാന്‍ പറ്റിയില്ല. അടുത്ത വീട്ടിലായിരുന്നു കിടന്നിരുന്നത്. തന്‍റെ വീട്ടില്‍ വിളിച്ച് തന്നെ വിളിച്ചു കൊണ്ട് പോകാന്‍ അജിത്ത് നിര്‍ബന്ധിച്ചുവെന്നും അവര്‍ പറഞ്ഞു.