സംസ്ഥാനത്ത് കുതിച്ചുകയറിയ സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് ഇന്ന് 240 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ പവന് 35,800 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4475 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി വര്‍ധനയിലായിരുന്നു സ്വര്‍ണ വില. ഇന്നലെ ഏറെ ദിവസങ്ങള്‍ക്കു ശേഷം വില 36,000 കടന്നു. 36,040 ആണ് ഇന്നലത്തെ വില. ഈമാസം പതിനാറു മുതല്‍ തുടര്‍ച്ചയായ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY