Breaking News

അവര്‍ ഹിന്ദുവല്ല, വഞ്ചകരാണ്​; ത്രിപുരയിലെ മുസ്​ലിം വിരുദ്ധ കലാപത്തില്‍ പ്രതികരണവുമായി രാഹുല്‍

ത്രിപുരയില്‍ മുസ്​ലംകള്‍ക്കെതിരെ അരങ്ങേറിയ വര്‍ഗീയാക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. അന്ധതയും ബധിരതയും നടിച്ച്‌​ ഈ സര്‍ക്കാറിന്​ എത്രകാലം തുടരാനാകുമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. ‘ത്രിപുരയില്‍ നമ്മുടെ മുസ്​ലിം സഹോദരന്‍മാര്‍ ക്രൂരമായ ആക്രമണങ്ങള്‍ക്ക്​ വിധേയമാകുകയാണ്​.

ഹിന്ദുവിന്‍റെ പേരില്‍ അക്രമങ്ങളും വെറുപ്പും വ്യാപിപ്പിക്കുന്നവര്‍ ഹിന്ദുവല്ല, വഞ്ചകരാണ്​’ -രാഹുല്‍ ട്വീറ്റ്​ ചെയ്​തു. അന്ധതയും ബധിരതയും നടിച്ച്‌​ ഈ സര്‍ക്കാറിന്​ എത്ര കാലം തുടരാനാകുമെന്നും രാഹുല്‍ ചോദിച്ചു. ത്രിപുരയില്‍ മുസ്​ലിംകള്‍ക്ക്​ നേരെ ഒരാഴ്ചയായി അതിക്രമങ്ങള്‍ രൂക്ഷമാണ്​.

അക്രമികള്‍ക്ക്​ പൊലീസിന്‍റെയും ഭരണകൂടത്തിന്‍റെയും പൂര്‍ണ സഹകരണമുണ്ടെന്ന്​ ​വിമര്‍ശനമുണ്ട്​. ​ഈ മാസമാദ്യം ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ നടന്ന ഹിന്ദു വിരുദ്ധ അക്രമങ്ങള്‍ക്കുള്ള പ്രതികാരമായാണ് ത്രിപുരയില്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …