പനിയും മറ്റ് അവശതകളുമായി കഴിഞ്ഞ 18 ദിവസമായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശുപത്രി വിട്ടു. ഒക്ടോബര്‍ 13 നായിരുന്നു സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും അവശതയും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സിംഗിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയത് വലിയ വിവാദമായിരുന്നു. സിംഗിന്റെ കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് മാണ്ഡവ്യ വാര്‍ഡിനകത്ത് ഒരു ഫോട്ടോ ഗ്രാഫറേയും കൂട്ടി വന്നതായി മകള്‍ ആരോപിച്ചതോടെയാണ് വിവാദത്തിന് തുടക്കം. രക്ഷിതാക്കള്‍ പ്രായം ചെന്നവരാണെന്നും മൃഗശാലയിലെ കാഴ്ച്ച വസ്തുക്കളല്ലെന്നുമായിരുന്നു സിംഗിന്റെ മകള്‍ വിവാദത്തോട് പ്രതികരിച്ചത്.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …
NEWS 22 TRUTH . EQUALITY . FRATERNITY