ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ വിജയം. ബിജെപിയുടെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ തൃണമൂല്‍ പിടിച്ചെടുത്തു. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നു ദിന്‍ഹാട്ടയില്‍ 1,63,005 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൃണമൂലിന്റെ വിജയം.
ഗോസാബയിലാകട്ടെ 1,43,051 വോട്ടാണ് ഭൂരിപക്ഷം. സിറ്റിംഗ് സീറ്റായ ഖര്‍ദാഹ 93,832 വോട്ടിനാണ് തൃണമൂല്‍ നിലനിര്‍ത്തിയത്. അതേസമയം കര്‍ണ്ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളില്‍ ഒന്നില്‍ ബിജെപിയും രണ്ടാമത്തെ സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന ഹങ്ഗാളിലാണ് കോണ്‍ഗ്രസ് വിജയം. സിന്ദാഗി മണ്ഡലത്തില്‍ ബിജെപി വിജയിച്ചു.
ഹിമാചല്‍ പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് അസംബ്ലി സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഫത്തേപ്പൂര്‍, അര്‍കി, ജുബ്ബാല്‍-കോട്ഖായ് സീറ്റുകളിലാണ് വിജയം. രാജസ്ഥാനില്‍ ധരിയാവാദ് അസംബ്ലി സീറ്റും കോണ്‍ഗ്രസ് നേടി. അസമിലെ തോവ്റ, ഭബാനിപുര്‍, മരിയാനി സീറ്റുകളില്‍ ബിജെപി വിജയിച്ചു.