പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി നേതൃയോഗത്തില്‍ തീരുമാനം. പുനസംഘടിപ്പിക്കപ്പെട്ട നിര്‍വ്വാഹകസമിതി അംഗങ്ങളുടെ ആദ്യയോഗമാണ് നടന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ദില്ലിയിലായതിനാല്‍ പ്രചാരണ വിഭാഗം തലവനായ കെ.മുരളീധരന്‍ എംപിയും യോഗത്തില്‍ പങ്കെടുക്കുന്നില്ല.
പാര്‍ട്ടി വിഷയങ്ങള്‍ സംഘടയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദേശം, കൂടാതെ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരണമെന്നും യോഗത്തില്‍ നിര്‍ദേശം. മുന്‍ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും, വി എം സുധീരനും യോഗത്തില്‍ പങ്കെടുത്തില്ല. കൂടാതെ മെമ്ബര്‍ഷിപ്പ് ക്യാമ്ബയിന്‍ കൂടുതല്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
NEWS 22 TRUTH . EQUALITY . FRATERNITY