വഴിതടയല്‍ സമരം നടത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും നടന് ജോജു ജോര്‍ജിന്റെ വാഹനവും തകര്‍ത്തെന്ന കേസില്‍ അന്വേഷണം മുറുകിയതോടെ ഒത്തു തീര്‍പ്പ് ശ്രമവുമായി കോണ്‍ഗ്രസ്. ജോജു ജോര്‍ജിന്റെ സുഹൃത്തുക്കള്‍ വഴി സംസാരിച്ച് പ്രശ്നം രമ്യതയില്‍ പരിഹരിക്കാനാണ് കോണ്‍ഗ്രസ്സിന്റെ നീക്കം.
ഗതാഗത തടസ്സമുണ്ടാക്കുകയും ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലാകുമെന്ന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് സമവായത്തിന് നീക്കം തുടങ്ങിയത്. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷ. ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തിലെ കേസ് തുടരാന്‍ ജോജുവും താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. അതേസമയം ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ വൈറ്റിലയില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ യൂത്ത് കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചു.