Breaking News

ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ബസ് പണിമുടക്കും..

ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ബസ് പണിമുടക്കും. ശമ്ബളപരിഷ്‌കരണം ആവശ്യപ്പെട്ട് 48 മണിക്കൂര്‍ പണിമുടക്കുമെന്ന് അംഗീകൃത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചു. അതേസമയം ആവശ്യം അംഗീകരിച്ചാല്‍, പ്രതിമാസം കോടിക്കണക്കിന് രൂപ അധികം കണ്ടെത്തേണ്ടിവരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.

പണിമുടക്ക് പ്രഖ്യാപിച്ച തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടു. മാസ്റ്റര്‍ സ്‌കെയില്‍, പ്രാബല്യ തിയതി എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമായ ഒരു ഉറപ്പും നല്‍കിയില്ലെന്ന് യൂണിയനുകള്‍ പറഞ്ഞു. ഭരണപക്ഷ തൊഴിലാളി സംഘടനയായ കെഎസ്‌ആര്‍ടിഇഎയും പണിമുടക്കിനെ പിന്തുണയ്ക്കും.

അതേസമയം, യൂണിയനുകള്‍ എടുത്തുചാടി തീരുമാനം എടുത്തുവെന്നും തൊഴിലാളികളുടെ താല്‍പര്യമല്ല സംഘടനകള്‍ക്ക് ഉള്ളതെന്നുമാണ് ഗതാഗത മന്ത്രിയുടെ ആരോപണം. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന ശമ്ബള സ്‌കെയില്‍ അംഗീകരിച്ചാല്‍, ഇതിനായി പ്രതിമാസം 30 കോടി രൂപ അധികം കണ്ടെത്തേണ്ടി വരും.

ആവശ്യങ്ങള്‍ നിരാകരിച്ചിട്ടില്ലെന്നും സാവകാശം ചോദിച്ചപ്പോഴാണ് പണിമുടക്കുമായി യൂണിയനുകള്‍ മുന്നോട്ട് പോയതെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ കെഎസ്‌ആര്‍ടിഇഎയും ബിഎംഎസും, ടിഡിഎഫ് 48 മണിക്കൂറും പണിമുടക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …