കന്നട സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് പ്രചരണം. പുനീതിന്റെ കുടുംബ ഡോക്ടര്‍ രമണ റാവുവിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഒക്‌ടോബര്‍ 29ന് വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ നടനെ രമണ റാവുവിന്റെ ക്ലിനിക്കിലായിരുന്നു ആദ്യം എത്തിച്ചത്. പുനീതിന് എന്താണ് സംഭവിച്ചതെന്നു പറയാന്‍ സാധിക്കില്ലെന്നായിരുന്നു മരണത്തിനു പിന്നാലെ രമണ റാവുവിന്റെ വിശദീകരണം.
വളരെ ക്ഷീണം തോന്നുന്നുവെന്നാണ് പുനീത് പറഞ്ഞത്. അപ്പുവില്‍ നിന്ന് ഇത്തരം ഒരുവാക്ക് താന്‍ കേട്ടിട്ടില്ലെന്നും ക്ലിനിക്കില്‍നിന്ന് കാറില്‍ കയറിയപ്പോള്‍ തന്നെ ആശുപത്രിയിലെ എമര്‍ജന്‍സി ടീമിനോട് സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശിച്ചരുന്നതായും ഡോക്ടര്‍ പറഞ്ഞു. പ്രമേഹം, ക്രമരഹിതമായ രക്തസമ്മര്‍ദം, ഹൃദയമിടിപ്പ് ഇതൊക്കെ ഹൃദയാഘാതത്തിന് കാരണമാകാം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളും ഇല്ലാതിരുന്നാല്‍ എന്താണ് സംഭവിച്ചതെന്നു കൃത്യമായ കാരണം ചൂണ്ടിക്കാട്ടുക അസാധ്യമാണെന്നും രമണ റാവു വ്യക്തമാക്കിയിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY