Breaking News

കോട്ടയത്ത് പ്രണയ തര്‍ക്കത്തിന്റെ പേരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വീട് കയറി ആക്രമിച്ച സംഭവം ; 17 കാരിയും സുഹൃത്തുക്കളും അറസ്റ്റില്‍

പ്രണയ തര്‍ക്കത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ആക്രമണത്തിന് നേതൃത്വം നല്‍കിയ തിരുവമ്ബാടി സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും, സുഹൃത്തുക്കളായ മൂന്ന് യുവാക്കളുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ 55 കാരന് കുത്തേറ്റിരുന്നു.

കുറിച്ചി സ്വദേശികളായ ജിബിന്‍ രാഹുല്‍, സുധീഷ് സുഗതന്‍ , രാമകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സംഘത്തിലുള്ള ഒരാള്‍ സംഭവ ശേഷം ഒളിവിലാണ്. മാമ്മൂട് സ്വദേശി ഷിബിന്‍ ആണ് ഒളിവില്‍ പോയത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ജുവനൈല്‍ കോടതിയിലാണ് ഹാജരാക്കുക. ഞായറാഴ്ച രാത്രിയായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആണ്‍ സുഹൃത്തുക്കളുമായി എത്തി കൂട്ടുകാരിയായ മാങ്ങാട് സ്വദേശിനിയുടെ വീട് ആക്രമിച്ചത്.

പ്രണയവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. തര്‍ക്കം രൂക്ഷമായതോടെ തിരുവമ്ബാടി സ്വദേശിനി ആണ്‍സുഹൃത്തുക്കളുമായി എത്തുകയായിരുന്നു. ഇവര്‍ തമ്മിലുള്ള സംഘര്‍ഷം തടയാന്‍ എത്തിയ അയല്‍വാസിക്കായിരുന്നു കുത്തേറ്റത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …