ലോകകപ്പില്‍ ഓസീസും പാകിസ്ഥാനും ഇന്ന് ഏറ്റുമുട്ടുമ്ബോള്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ രണ്ട് കരുത്തരുടെ കൂടി പോരാട്ടവേദിയാകും അത്. ഓസീസ് കോച്ചായി ജസ്റ്റിന്‍ ലാംഗറും പാകിസ്ഥാന്‍ ബാറ്റിങ് പരിശീലകനായി മാത്യൂ ഹെയ്‌ഡനുമായിരിക്കും ഇന്ന് മാറ്റുരയ്ക്കുക.
ഒരു കാലത്ത് ഓസീസ് ക്രിക്കറ്റിന്റെ നെടുന്തൂണായ ബാറ്റിങ് ജോഡിയായിരുന്നു ജസ്റ്റിന്‍ ലാംഗര്‍-മാത്യൂ ഹെയ്‌ഡന്‍ ജോഡി എന്നതാണ് ഇന്നത്തെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്. വിരമിക്കലിന് ശേഷവും മികച്ച സൗഹൃദം പുലര്‍ത്തുന്ന ഇരുവരുടെയും തന്ത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനാകും ഇന്ന് ദുബായ് സാക്ഷ്യം വഹിക്കുക.
അതേസമയം ഹെയ്‌ഡനെ കണ്ടിട്ട് കുറച്ചുകാലമായെന്നും സൗഹൃദം പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ മത്സരം നടക്കുന്ന മൂന്ന് മണിക്കൂര്‍ സൗഹൃദം മാറ്റിവയ്ക്കുമെന്നും ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി. മറുവശത്ത് ആധികാരികമായാണ് സെമിയിലോട്ട് പാകിസ്ഥാന്‍ പ്രവേശിച്ചിരിക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങളെല്ലാം വിജയിച്ചെത്തുന്ന പാകിസ്ഥാന്‍ ഓസീസിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്