സുഹൃത്തായ യുവതിയുടെയും കാമുകന്റെയും അശ്‌ളീല ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ വീട്ടമ്മയും ഭര്‍ത്താവും അറസ്റ്റില്‍. വൈപ്പിന്‍ സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഞാറയ്ക്കല്‍ പോലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തന്റെ അശ്‌ളീല ദൃശ്യങ്ങള്‍ അനുമതിയില്ലാതെ സുഹൃത്ത് പകര്‍ത്തി മകന് അയച്ചുകൊടുത്തുവെന്നും ബ്ലാക്ക്മെയിലിന് ശ്രമിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതി.
ജയിലില്‍ വെച്ചുള്ള പരിചയമാണ് ഇരുവര്‍ക്കും. വീട്ടമ്മ മുന്‍പൊരു കേസില്‍ ജയിലില്‍ കഴിയവെയാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെടുന്നത്. പരിചയം സൗഹൃദത്തിലേക്ക് വഴിമാറി. ഇരുവരും ജയിലില്‍ നിന്നും ഇറങ്ങിയ ശേഷവും സൗഹൃദം നിലനിര്‍ത്തി. ഈ സൗഹൃദത്തില്‍ വിശ്വസിച്ച യുവതി തന്റെ കാമുകനുമായി പലതവണ വീട്ടമ്മയുടെ വീട്ടില്‍ പോകുമായിരുന്നു.
ഇവിടെ വെച്ച് ഇരുവരും തമ്മിലുള്ള ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ വീട്ടമ്മ, ഇതുകാണിച്ച് ഇരുവരെയും ഭീഷണപ്പെടുത്തി. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു വീട്ടമ്മ ഭീഷണിപ്പെടുത്തിയത്. എന്നാല്‍, യുവതിയും കാമുകനും പണം നല്‍കാന്‍ തയ്യാറായില്ല. ഇതോടെ, ഈ ദൃശ്യങ്ങള്‍ വീട്ടമ്മ പരാതിക്കാരിയുടെ മകന്റെ വാട്സാപ്പിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്.