സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആധാരമാക്കി ‘കുറുപ്പ്’ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ പിടികിട്ടാപ്പുള്ളി എവിടെ എന്ന ചോദ്യം വീണ്ടും സജീവചര്‍ച്ചയായി. 2017 ല്‍ തനിക്കുണ്ടായ ഒരു അനുഭവം വിവരിക്കുകയാണ് കുവൈറ്റിലെ മാധ്യമ പ്രവര്‍ത്തകനായ ഇസ്മയില്‍ പയ്യോളി.
സുകുമാര കുറുപ്പ് 2016 ല്‍ വാരണാസിയില്‍ വിഷുദിനത്തിന്റെ പിറ്റേന്ന്, അര്‍ബുദ ബാധിതനായിരിക്കെ മരണമടഞ്ഞു എന്ന വാര്‍ത്തയാണ് തനിക്ക് ലഭിച്ചതെന്നും എന്നാല്‍, ആധികാരികമായി അത് തെളിയിക്കാന്‍ സാധിച്ചില്ലെന്നും ഇസ്മയില്‍ ഫേസ്‌ബുക്ക് കുറിപ്പില്‍ പരഞ്ഞു
ഇസ്മയില്‍ പയ്യോളിയുടെ ഫേസബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
സുകുമാരകുറുപ്പിനെ കേന്ദ്ര കഥാ പാത്രമാക്കി നിര്‍മ്മിച്ച ‘കുറുപ്പ് ‘എന്ന സിനിമ റിലീസ് ആയിരിക്കുകയാണല്ലോ. കുറുപ്പുമായി ബന്ധപ്പെട്ട് സത്യവും മിഥ്യയു മായ അനേകം കഥകളാണു സിനിമക്ക് പുറത്ത് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇതുമായി ബന്ധപ്പെട്ട് എനിക്ക് പൂര്‍ണ്ണ ബോധ്യമുള്ള ചില സത്യങ്ങള്‍ ഇവിടെ വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു.
2017 ല്‍ ആണെന്ന് തോന്നുന്നു, ആലപ്പുഴ ജില്ലയിലെ ചെറിയ നാട് എന്ന പ്രദേശത്ത് നിന്നുള്ള ഒരു വ്യക്തിയില്‍ നിന്ന് എനിക്ക് ഫേസ് ബുക്ക് മെസ്സെഞ്ചറില്‍ ഒരു സന്ദേശം ലഭിക്കുന്നു. നല്ല വാര്‍ത്താ സാധ്യതയുള്ള ഒരു വിവരം കൈമാറാനുണ്ട് എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
എഫ്. ബി. മെസ്സഞ്ചറില്‍ നിരവധി തവണ ബന്ധപ്പെട്ടപ്പോഴാണു സന്ദേശം അയച്ച ആളുടെ നാട്ടിലെ നമ്ബര്‍ ലഭിക്കുന്നത്. കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചിട്ട് അന്ന് ആറു മാസം പിന്നിട്ട അയാള്‍ വളച്ചു കെട്ടില്ലാതെ നേരെ ചോദിച്ചു.
‘ചാക്കോ വധക്കേസിലെ പ്രതിയായ സുകുമാര കുറുപ്പിനെ പറ്റി കേട്ടിട്ടുണ്ടൊ..? ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴാണു ചാക്കോ വധം നടക്കുന്നത്. നന്നേ ചെറുപ്പം മുതലെ പത്ര പാരായണം ശീലമായതിനാല്‍ സംഭവത്തെ കുറിച്ച് മനസ്സില്‍ അന്നേ നല്ല ധാരണയും ഉണ്ടായിരുന്നു.
പിന്നീട് ഓരോ കാലങ്ങളിലും പ്രതി സുകുമാര കുറുപ്പുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും പത്രങ്ങളില്‍ വായിച്ചതിനാല്‍ കേസിന്റെ ഏതാണ്ട് മുഴുവന്‍ ചരിത്രവും എനിക്ക് ഹൃദ്യസ്ഥവുമായിരുന്നു.
ഇതുകൊണ്ട് തന്നെ മറ്റൊന്നും ആലോചിക്കാതെ തന്നെ ഞാന്‍ അയാളോട് അതെ എന്ന് മറുപടി നല്‍കുകയും ചെയ്തു. പിന്നീടാണു അയാള്‍ എനിക്ക് മുന്നില്‍ രഹസ്യങ്ങളുടെ കലവറ തുറക്കുന്നത്.
‘കഴിഞ്ഞ വര്‍ഷം (2016 ല്‍) വിഷു ദിനത്തിന്റെ പിറ്റേനാള്‍ കുറുപ്പ് മരിച്ചു. കാശിയില്‍ (വരാണസി) വെച്ച് അര്‍ബുദ ബാധയെ തുടര്‍ന്നായിരുന്നു മരണം. ഗംഗാ നദിക്കരയില്‍ ആണു അയാളെ അടക്കം ചെയ്തിരിക്കുന്നത്.
ഇത്രയും കഴിഞ്ഞു അയാള്‍ പറഞ്ഞ മറ്റൊരു കാര്യമാണു എന്നെ ഏറെ അമ്ബരിപ്പിച്ചത്. ‘ കുറുപ്പ് ഏറെ കാലം കുവൈത്തില്‍ ആയിരുന്നു കഴിഞ്ഞത്..കുറുപ്പിന്റെ ഭാര്യ സബാഹ് ആശുപത്രിയിലെ നഴ്സ് ആയിരുന്നു..
കഴിഞ്ഞ വര്‍ഷമാണു അവര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്..ഇപ്പോള്‍ മകനോടോപ്പം സാല്‍മിയയിലെ വീട്ടില്‍ കഴിയുന്നു. വരാണസിയില്‍ വെച്ച് നടന്ന കുറുപ്പിന്റെ മരണാനന്തര ചടങ്ങില്‍ ഭാര്യയും രണ്ട് മക്കളും ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
Updating….