Breaking News

ഹാർദിക് പാണ്ഡ്യ കൂടെ കിടക്കാൻ നിർബന്ധിച്ചു, ഹാർദിക്കും സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നു, ഉന്നതർക്ക് ശരീരം കാഴ്ചവയ്ക്കാൻ ഭർത്താവ് നിർബന്ധിച്ചു; പൊലീസിന് നൽകിയ പരാതിയിലെ ആരോപണങ്ങൾ ഇങ്ങനെ…

ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യ, മുനാഫ് പട്ടേൽ തുടങ്ങിയ പ്രമുഖർക്കെതിരായ ലൈംഗികാരോപണ പരാതിയിൽ ഗുരുതര ആരോപണങ്ങൾ. ഹാർദിക് പാണ്ഡ്യയും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും തന്നെ ഹോട്ടൽ മുറിയിൽ ഒരുമിച്ച്‌ കിടക്കാൻ നിർബന്ധിച്ചെന്ന് പരാതിക്കാരി പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഹാർദിക് അടക്കമുള്ള പ്രമുഖർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് അന്താരാഷ്ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ കയ്യാളായ റിയാസ് ഭാട്ടിയുടെ ഭാര്യ റഹ്നുമ ഭാട്ടിയയാണ്. തന്റെ ഭർത്താവ് റിയാസ് ഭാട്ടിയ തന്നെ ഹാർദിക് പാണ്ഡ്യയടക്കമുള്ള ഉന്നതർക്ക് കാഴ്ച്ചവെച്ചതായാണ് പരാതി. ഭർത്താവ് തന്നെ വിവാഹേതര പീഢനത്തിനു ഇരയാക്കി. സുഹൃത്തുക്കൾക്ക് തന്റെ ശരീരം കാഴ്ചവച്ചു.

നിർബന്ധത്തിനു വഴങ്ങിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഹാർദിക് പാണ്ഡ്യയും മറ്റ് രണ്ട് സുഹൃത്തുക്കളും അസാധാരണമായ രീതിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തന്നെ നിർബന്ധിച്ചെന്നും മദ്യത്തിന്റെയും മറ്റ് വസ്തുക്കളുടെയും ലഹരിയിലാണ് അത്തരത്തിൽ നിർബന്ധിച്ചതെന്നും പരാതിയിൽ പറയുന്നതായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹാർദിക് പാണ്ഡ്യയെ കൂടാതെ മുൻ ഇന്ത്യൻ താരം മുനാഫ് പട്ടേൽ, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, വ്യവസായി പൃഥ്വിരാജ് കോത്താരി എന്നിങ്ങനെ മറ്റ് പ്രമുഖരുടെ പേരും പരാതിയിലുണ്ട്. തന്റെ ബിസിനസ് പങ്കാളികൾക്കും സമൂഹത്തിലെ മറ്റ് ഉന്നത വ്യക്തിത്വങ്ങൾക്കും തന്നെ ഭർത്താവായ റിയാസ് ഭാട്ടിയ കാഴ്ച്ചവെച്ചന്നാണ് മുംബൈയിലെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ചിട്ടുള്ള പരാതിയിൽ പറയുന്നത്.

അതേസമയം, ഈ പീഡനങ്ങൾ എവിടെ വെച്ച്‌ നടന്നുവെന്നോ എപ്പോളായിരുന്നുവെന്നോ ഉള്ള വിവരങ്ങൾ പരാതിയിലില്ല. പരാതി കിട്ടിയതായി മുംബൈ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സെപ്റ്റംബറിൽ സമർപ്പിച്ച പരാതിയിൽ നവംബർ ആയിട്ട് പോലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിയാസ് ഭാട്ടിയയുടെ ഭാര്യ നൽകിയ പരാതിയുടെ രേഖകൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …