Breaking News

താനും ദുല്‍ഖറും ഒന്നിച്ചാല്‍ മലയാളത്തിലെ ആദ്യത്തെ യഥാര്‍ത്ഥ 200 കോടി പിറക്കുമെന്ന് ഒമര്‍ ലുലു…

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘കുറുപ്പ്’ മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. സിനിമയുടെ ഫാന്‍സ് ഷോയ്ക്കായി തിയേറ്ററുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. ഇപ്പോഴിതാ, ദുല്‍ഖറിനെ കുറിച്ച്‌ സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ആരാധകരോട് സംവദിക്കുകയായിരുന്നു സംവിധായകന്‍.

‘നിങ്ങള്‍ എന്തുകൊണ്ടാണ് പുതുമുഖങ്ങളെ വച്ച്‌ മാത്രം പടം എടുക്കുന്നത്? ദുല്‍ഖര്‍ സല്‍മാനെ വച്ച്‌ നിങ്ങള്‍ക്ക് പടം ചെയ്തൂടെ. നല്ല സംവിധാന ശൈലി ആണ് താങ്കളുടെ’ എന്നൊരാള്‍ ഒമര്‍ ലുലുവിന്റെ ഫേസ്‌ബുക്കില്‍ കമന്റ് ചെയ്‌തു. ‘നിങ്ങളും ദുല്‍ഖറും ഒന്നിക്കുമോ ഭായ്’ എന്ന് ചോദിച്ച ആരാധകന് സംവിധായകന്‍ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ‘ഒന്നിച്ചാല്‍ മലയാളത്തിലെ ആദ്യത്തെ യഥാര്‍ത്ഥ 200 കോടി പിറക്കും’ എന്നായിരുന്നു ഒമര്‍ ലുലു നല്‍കിയ മറുപടി.

എന്നാല്‍ ഈ കമന്റ് സംവിധായകന്‍ പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു. ആദ്യത്തെ 200 കോടി പിറക്കുമെന്ന് മലയാള സിനിമയിലെ ഒരു സംവിധായകന്‍ തന്നെ പറഞ്ഞതോടെ സിനിമാപ്രേമികള്‍ രണ്ട് ചേരികളിലായി. അപ്പോള്‍ യഥാര്‍ത്ഥമായി ഒരു സിനിമക്കും ഇരുന്നൂറ്‌ കോടി കിട്ടിയിട്ടില്ലല്ലേ ഇക്കാ, അത് കൊള്ളാം എന്നാണു ഇപ്പോള്‍ ഉയരുന്ന ചോദ്യം.

ഇത്തരം സംശയകരമായ ചോദ്യം ചോദിക്കുന്നവരോട് ‘ലോജിക്കലി തിങ്ക് ബ്രദര്‍ ജസ്റ്റ് കംമ്ബയര്‍ വിത്ത് ബോളിവുഡ് ഓഡിയന്‍സ് ഇന്‍ നംമ്ബര്‍ & കാല്‍ക്കിലേറ്റ്’ എന്നാണ് ഒമര്‍ ലുലു നല്‍കുന്ന മറുപടി. അതേസമയം, കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം മലയാളത്തില്‍ ആദ്യമായി റിലീസ് ചെയ്യുന്ന ബിഗ്ബഡ്ജറ്റ് ചിത്രം എന്ന പ്രത്യേകതയും, താരപുത്രന്റെ ഏറ്റവും ചിലവേറിയ

സിനിമയെന്ന പ്രത്യേകതയും കുറുപ്പിനുണ്ട്. തിയേറ്ററുകളുടെ പ്രതാപം കുറുപ്പിലൂടെ തിരിച്ചു പിടിക്കാമെന്നാണ് അണിയറ പ്രവര്‍ത്തകരും മറ്റ് സിനിമാപ്രേമികളും കരുതുന്നത്. ഇപ്പോള്‍ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ക്കും, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …