Breaking News

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍ പത്ത് ദിവസത്തിനകം നീക്കണമെന്ന് കേരള ഹൈക്കോടതി…

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍ പത്ത് ദിവസത്തിനകം നീക്കണമെന്ന് കേരള ഹൈക്കോടതി. പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണം. അനധികൃത കൊടിമരങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ പത്തു ദിവസത്തിനകം സ്വമേധയാ എടുത്തു മാറ്റണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

എവിടെ നോക്കിയാലും അനധികൃത കൊടിമരങ്ങളാണെന്ന് കോടതി വിമര്‍ശിച്ചു. ഇത് മാറ്റാന്‍ എത്ര സമയം വേണം? അടി പേടിച്ച്‌ ഇത് മാറ്റാന്‍ ആര്‍ക്കും ധൈര്യമില്ല. നിയമവ്യവസ്ഥയുടെ അഭാവമാണ് ഇത്. ആര്‍ക്കും അനുമതിയില്ലാതെ ഇഷ്ടമുള്ളിടത്ത് കൊടിമരങ്ങള്‍ സ്ഥാപിക്കാം എന്നതാണ് സംസ്ഥാനത്തെ സ്ഥിതി. സംസ്ഥാനത്ത് 42337 കൊടിമരങ്ങളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇതില്‍ എത്രയാണ് അനധികൃതമെന്ന് കോടതി ചോദിച്ചപ്പോള്‍ കണക്ക് കൃത്യമായി ലഭ്യമല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഏകദേശ കണക്കില്‍ പോലും ഇത്രയധികം കൊടിമരങ്ങളുണ്ട് എന്നുള്ളത് ഗൗരവതരമാണെന്നും കോടതി കുറ്റപ്പെടുത്തി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …