പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. മമ്ബറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത് (27) ആണ് മരിരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഒമ്ബതോടെയായിരുന്നു സംഭവം. ഭാര്യയുടെ കണ്മുന്നില്വച്ചായിരുന്നു ആക്രമണം.
ഭാര്യയുമായി സഞ്ജിത് ബൈക്കില്‍ വരുമ്ബോള്‍ കാറിലെത്തിയ അക്രമി സംഘം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു. നാലു പേരാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ ഒളിവില്‍ പോയതായും പോലീസ് അറിയിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY