Breaking News

വിവാഹം കഴിക്കാത്തത് നായികമാര്‍ക്ക് വേണ്ടി; മേനകയ്ക്ക് മറുപടിയുമായി ഇടവേള ബാബു രംഗത്ത്

വിവാഹം കഴിക്കാത്തതിന്റെ കാരണം വെളുപ്പെടുത്തി കൊണ്ടുള്ള ഇടവേള ബാബുവിന്‍റെ അഭിമുഖമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. മലയാള സിനിമയിലെ താര സംഘടന അമ്മ വനിതാ ദിനത്തില്‍ നടത്തിയ പരിപാടിയില്‍ നടി മേനക, നായികമാര്‍ക്ക് വേണ്ടിയാണ് നടനും അമ്മ സെക്രട്ടറിയുമായ ഇടവേള ബാബു വിവാഹം കഴിക്കാത്തത് എന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു അതിനു പിന്നാലെയാണ് താരം പ്രതികരിച്ചത്.

വിവാഹം കഴിഞ്ഞാല്‍ നുണ പറയേണ്ടി വരും. രാത്രി വൈകി എന്തെങ്കിലും മീറ്റിങ് നടക്കുമ്ബോള്‍ ഉടനെ തന്നെ ഭാര്യമാരുടെ അന്വേഷണം വരും, എവിടെയാണ് വീട്ടില്‍ എപ്പോഴാണ് വരുന്നത് എന്നൊക്കെ ചോദിക്കും. എന്നാല്‍ വിവാഹം ചെയ്തില്ലെങ്കില്‍ അങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ആവശ്യമില്ല എന്നുമാണ് താരം തുറന്നു പറഞ്ഞത്.

നമുക്ക് ഇഷ്ടമുള്ളപ്പോള്‍ മാത്രം വീട്ടിലേക്ക് വന്നാല്‍ മതി. എവിടെ വേണമെങ്കിലും നമുക്ക് യാത്ര ചെയ്യാം. നായികമാരായ സ്ത്രീകളുടെ കൂടെ യാത്ര ചെയ്യുന്നത് ഒരു ജോലിയായി കാണുന്നില്ല. അങ്ങനെ കണ്ടാല്‍ മടുപ്പ് തോന്നും. ഇതൊക്കെ ആസ്വദിച്ചു ചെയ്യേണ്ട കാര്യങ്ങളാണ് അതുകൊണ്ട് നമുക്ക് ഒരുപാട് കാലം

ഈ മേഖലയില്‍ തന്നെ തുടരാന്‍ കഴിയും. തന്റെ ചേട്ടന്റെ മകന്റെ കാര്യങ്ങള്‍ എല്ലാം താനാണ് നോക്കുന്നത്. അതുകൊണ്ട് ഒരു കുടുംബം ഇല്ല എന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും ഇടവേള ബാബു പറയുന്നു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …