ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ‘കുറുപ്പ്’ അന്‍പത് കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. മോഹന്‍ലാലിന്റെ അറബിക്കടലിന്റെ സിംഹവും നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്‍.
ഇതിനിടെ സുരേഷ് ഗോപിയുടെ കാവലും എത്തും. എല്ലാം കൂടിയാകുമ്ബോള്‍ ക്രിസ്മസില്‍ മലയാള സിനിമ പുത്തന്‍ ഉണര്‍വ്വിലാകും.
മലയാള സിനിമ ഒടിടിയിലേക്ക് കൂടുമാറുമെന്ന ആശങ്കയും ഇതോടെ മാറുകയാണ്. ‘കുറുപ്പി’നെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുണ്ടെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.
കേരളത്തില്‍ 505 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ ദിവസം തന്നെ നേടിയത് ആറരക്കോടി രൂപയാണെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
50 ശതമാനം സീറ്റുകളില്‍ മാത്രമാണ് കാണികളെ അനുവദിച്ചിട്ടുള്ളതെങ്കിലും ‘കുറുപ്പി’ന്റെ പ്രദര്‍ശനങ്ങളെല്ലാം ഹൗസ്ഫുള്‍ ആയിരുന്നു. ലോകമാകെ 1500 സ്‌ക്രീനുകളിലായിരുന്നു റിലീസ്. കേരളത്തില്‍ മാത്രം ആദ്യദിനം
രണ്ടായിരത്തി അറുനൂറിലധികം ഷോ നടന്നു. ഏഴും എട്ടും ഷോകള്‍ നടന്ന തിയറ്ററുകളുണ്ട്. ചെന്നൈ സിറ്റിയില്‍ നിന്നും മാത്രം ആദ്യദിനം പത്ത് ലക്ഷം രൂപയാണ് ചിത്രം കലക്‌ട് ചെയ്തത്. ഇതും റിക്കോര്‍ഡാണ്.
മലയാള സിനിമയുടെ പ്രതാപകാലത്തിനും അപ്പുറത്തേക്കും കളക്ഷന്‍ റിക്കോര്‍ഡുകള്‍ എത്തി. കോവിഡിനെ പ്രേക്ഷകര്‍ മറന്നു തുടങ്ങി. ലൂസിഫറിന്റെ റിക്കോര്‍ഡുകളാണ് കുറുപ്പ് മറികടക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും കോവിഡ് നിയന്ത്രണങ്ങള്‍ക്ക്
ശേഷമെത്തിയ ‘കുറുപ്പി’നു കഴിഞ്ഞു. മലയാളത്തില്‍ എന്നത് പോലെ തന്നെ തമിഴിലും തെലുങ്കിലും റെക്കോര്‍ഡ് ഓപ്പണിങ്ങാണ് കുറുപ്പിന് ലഭിച്ചിരിക്കുന്നത്.
തമിഴില്‍ ദീപാവലി റിലീസായെത്തിയ ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം നേടാത്തത് കുറുപ്പിലേക്ക് പ്രേക്ഷകരെ കൂടുതല്‍ അടുപ്പിച്ചു. ഇത് ചെറിയ ആശങ്കയുണ്ടാക്കിയിരുന്നു. ഇത് അസ്ഥാനത്താക്കുന്നതാണ് കുറുപ്പിന്റെ നേട്ടം.
പുലിമുരുകനും ലൂസിഫറിനും അപ്പുറത്തേക്കുള്ള സ്വീകാര്യതയാണ് കുറുപ്പ് തിയേറ്ററില്‍ നേടിയത്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന
കുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം. മുടക്കമുതല്‍ നിര്‍മ്മാതാക്കള്‍ നേടുമെന്ന് ഉറപ്പായിട്ടുണ്ട്.
തിയേറ്റര്‍ വിഹിതം കൂടി കൊടുത്താല്‍ രണ്ട് ദിവസത്തിനുള്ളില്‍ നിര്‍മ്മാതാവിന്റെ മുഖത്ത് ചിരിയെത്തും.
ടെലിവിഷന്‍ റൈറ്റും ഒടിടി പ്രദര്‍ശനവും കൂടിയാകുമ്ബോള്‍ വലിയ നേട്ടത്തിലേക്ക് കാര്യങ്ങളെത്തും. ഏറെ നാളത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന സിനിമയാണ് ‘കാവല്‍’. നിഥിന്‍ രണ്‍ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നവംബര്‍ 25 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ചെയ്തുകൊണ്ട് നിര്‍മ്മാതാവ് ജോബി ജോര്‍ജ് ഫേസ്‌ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ‘ഇത് തമ്ബാന്‍…സ്‌നേഹിക്കുന്നവര്‍ക്ക് കാവലാകുന്ന തമ്ബാന്‍ നവംബര്‍ 25 മുതല്‍ കാവല്‍,’ എന്നായിരുന്നു പോസ്റ്റിലെ വാചകം.