Breaking News

ദത്ത് വിവാദം: ഡി എന്‍ എ ഫലം ഇന്ന് കിട്ടിയേക്കും, കുഞ്ഞിനെക്കുറിച്ചുള്ള അവകാശവാദത്തില്‍ ഫലം നിര്‍ണായകം

ദത്ത് വിവാദത്തില്‍ കുഞ്ഞിന്റെ ഡി എന്‍ എ ഫലം ഇന്ന് കിട്ടിയേക്കും. ഡി എന്‍ എ പരിശോധന ഫലം പോസിറ്റീവായാല്‍ കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല്‍കാനുള്ള നടപടികള്‍ സി ഡബ്ല്യൂ സി സ്വീകരിക്കും. കുട്ടിയുടെ രക്ത സാമ്ബിള്‍ ഇന്നലെയാണ് ശേഖരിച്ചത്. പൂജപ്പുര രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയിലെ വിദഗ്ദ്ധര്‍ ഇന്നലെ രാവിലെ പത്തരയോടെ കുഞ്ഞിനെ പാര്‍പ്പിച്ചിരിക്കുന്ന കുന്നുകുഴി നിര്‍മ്മല ശിശുഭവനിലെത്തി സാമ്ബിള്‍ ശേഖരിക്കുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ടരയോടെ അനുപമയും അജിത്തും പൂജപ്പുരയിലെ സ്ഥാപനത്തിലെത്തി സാമ്ബിള്‍ നല്‍കി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും കുടുംബ കോടതിയുടെയും നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. ഈ മാസം 30നാണ് കുടുംബ കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. പരിശോധന ഫലം ഉള്‍പ്പടെയുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …