Breaking News

കേരളത്തില്‍ 214 പാകിസ്താനികള്‍, ബംഗ്ലാദേശികളും റോഹിങ്ക്യന്‍സും : 57 ബംഗ്ലാദേശികളെ നാടുകടത്തി, ഇനി 13 പേരെ കൂടി പുറത്താക്കും; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍…

കേരളത്തിൽ അനധികൃതമായി താമസിച്ചിരുന്ന 70 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഇതിൽ 57 പേരെ തിരികെ ബംഗ്ലാദേശിലേക്ക് തന്നെ നാടുകടത്തി. 13 പേരെ നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു രാജ്യത്ത് നുഴഞ്ഞ് കയറിയതും അനധികൃതമായി താമസിക്കുന്നവരുമായ ബംഗ്ലാദേശ്, റോഹിങ്ക്യ കുടിയേറ്റക്കാരെ കേന്ദ്രസർക്കാർ നാട് കടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാദ്ധ്യായ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാനസർക്കാരിന്റെ മറുപടി.

നിലവിൽ 12 റോഹിങ്ക്യൻ കുടിയേറ്റക്കാരും 214 പാകിസ്താൻ പൗരന്മാർ കേരളത്തിൽ താമസിക്കുന്നുണ്ടെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലുള്ള റോഹിങ്ക്യൻ കുടിയേറ്റക്കാർക്ക് ഐഎസുമായോ മറ്റ് ഇസ്ലാമിക ഭീകര സംഘടകളുമായോ ബന്ധമില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അവസാന അഞ്ച് വർഷത്തിനിടെ മനുഷ്യക്കടത്ത് ഉൾപ്പെടെ ഒരു കേസുകളും റോഹിങ്ക്യൻ കുടിയേറ്റക്കാർക്കെതിരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളത്തിന് അതിർത്തി കടന്നുള്ള ഭീഷണിയുമില്ല.

ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ആളുകൾ തൊഴിൽ തേടി കേരളത്തിൽ എത്തുന്നുണ്ട്. പശ്ചിമ ബംഗാൾ, അസം, ബീഹാർ, ജാർഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായും എത്തുന്നത്. ഇവരിൽ ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനകൾ നടത്തുന്നുണ്ട്. ഇവരെ നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുന്നതായും കേരളം സുപ്രീം കോടതിയെ അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …