Breaking News

സ്പിന്‍ കെണി ഫലം കണ്ടില്ല, പ്രതിരോധിച്ച്‌ കിവീസ്; കാണ്‍പൂര്‍ ടെസ്റ്റ് സമനിലയില്‍…

ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിങ്സില്‍ 285 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ പ്രതിരോധക്കോട്ട തീര്‍ക്കുകയായിരുന്നു. അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡിന് ഒമ്പതു വിക്കറ്റ് നഷ്ടമായി. ഉച്ചഭക്ഷണത്തിന് പിരിയുന്നതുവരെ വിക്കറ്റ് നഷ്ടമില്ലാതെ ഇരുവരും 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബൗളിങ്ങില്‍ ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍ 3 വിക്കറ്റ് നേടിയപ്പോള്‍ ഇടങ്കയ്യന്‍ ഓഫ് സ്പിന്നര്‍ രവീന്ദ്ര ജഡേജ 4 വിക്കറ്റുകള്‍ സ്വന്തമാക്കി.

ഉച്ചഭക്ഷണത്തിനുശേഷമുള്ള ആദ്യ പന്തില്‍ തന്നെ സോമര്‍വില്ലെ പുറത്തായി. 36 റണ്‍സെടുത്ത താരത്തെ ഉമേഷ് യാദവ് ശുഭ്മാന്‍ ഗില്ലിന്റെ കൈയിലെത്തിച്ചു. സോമര്‍വില്ലെയ്ക്ക് പകരം നായകന്‍ കെയ്ന്‍ വില്യംസണ്‍ ക്രീസിലെത്തി. വില്യംസണെ കൂട്ടുപിടിച്ച്‌ ലാഥം ടീം സ്‌കോര്‍ 100 കടത്തി. ഒപ്പം രണ്ടാം ഇന്നിങ്സിലും ലാഥം അര്‍ധസെഞ്ചുറി നേടി. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയശേഷം ലാഥത്തിന് പിടിച്ചുനില്‍ക്കാനായില്ല.

146 പന്തുകളില്‍ നിന്ന് 52 റണ്‍സെടുത്ത ലാഥത്തിന്റെ വിക്കറ്റ് അശ്വിന്‍ പിഴുതു. ഇതോടെയാണ് കിവീസ് പതറിയത്. ഒന്നാം ഇന്നിങ്‌സില്‍ കിവീസിനെ 296 റണ്‍സിന് പുറത്താക്കി ഇന്ത്യ 49 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിരുന്നു. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 345 റണ്‍സിന് പുറത്തായി. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 17 പന്തില്‍ 13 ഫോറും 2 സിക്സുമടക്കം 105 റണ്‍സാണ് ശ്രേയസ് നേടിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …