സംസ്ഥാനത്തെ പ്രമുഖ സിനിമാ നിര്‍മ്മാണ കമ്ബനികളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിലാണ് പരിശോധന നടത്തുന്നത്. ആദായനികുതി വകുപ്പിന്റെ ജിഎസ്ടി വിഭാഗമാണ് പരിശോധന നടത്തുന്നത്. ആന്റണി പെരുമ്ബാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരോട് രേഖകളുമായി നേരിട്ട് ഹാജരാകാനും ആദായനികുതി വകുപ്പ് നിര്‍ദേശിച്ചു.
വരുമാനത്തിലും നിലവിലെ കണക്കുകളിലും വ്യത്യാസമുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായെന്നാണ് സൂചന. താരങ്ങളുടെ പ്രതിഫലക്കാര്യത്തിലും പരിശോധന തുടരും. പല സിനിമാ താരങ്ങളും പ്രതിഫലം വിതരണാവകാശ കരാര്‍ ആയിട്ടാണ് കാണിക്കുന്നത്. ഇതുവഴി ടിഡിഎസ് ലാഭിക്കുന്നതായും പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. നേരത്തെ, ആന്റണി പെരുമ്ബാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളില്‍
പരിശോധന നടത്തിയിരുന്നു. ഒടിടി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ആദ്യം പരിശോധന നടത്തിയത്. ആന്റണി പെരുമ്ബാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രെയിം, ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്ബനി ഓഫീസിലുമാണ് പരിശോധന നടത്തിയത്.