കേവല രാഷ്ട്രീയത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ വന്‍ ബഹളം ഉണ്ടാക്കുന്നവരാണ് എംപിമാര്‍. ഇതിന്റെ പേരില്‍ നിരവധി മലയാളി എംപിമാര്‍ക്കെതിരെ മുമ്പ് നടപടിയും വന്നിട്ടുണ്ട്. എന്നാല്‍, ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തില്‍ ചര്‍ച്ച വന്നപ്പോള്‍ അവിടെ കേരള എംപിമാരെ കാണാനില്ല. ഇക്കാര്യം രാജ്യസഭാ ചെയര്‍മാന്‍ ചോദിക്കുകയും ചെയതു. കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കേരള എംപിമാരെ ആരെയും കാണുന്നില്ലല്ലോ എന്നാണ് രാജ്യസഭാ ചെയര്‍മാന്‍ എം.
വെങ്കയ്യ നായിഡു ചോദിച്ചത്. രാജ്യസഭയില്‍ രാവിലെ കര്‍ഷകരുടെ പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷ എംപിമാര്‍ ഇറങ്ങിപ്പോയിരുന്നു. കോണ്‍ഗ്രസ്, ഇടത്, യുപിഎ അംഗങ്ങള്‍ ഇറങ്ങിപ്പോയപ്പോള്‍ കേരളത്തില്‍ നിന്നുള്ളവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ആന്ധ്രയിലെ വെള്ളപ്പൊക്കത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയാണെന്നും ദക്ഷിണേന്ത്യയിലെ പ്രളയ നഷ്ടം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണെന്നും നായിഡു പറഞ്ഞു.
ആന്ധ്രയിലും തെലങ്കാനയിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും മാത്രമല്ല, കേരളത്തിലും പ്രളയക്കെടുതിയുണ്ടായി. എന്നാല്‍ അതു പറയാന്‍ ആരെയും ഇവിടെ കാണുന്നില്ല വെങ്കയ്യ നായിഡു പറഞ്ഞു. അതിനിടെ രാജ്യസഭാ എംപിമാരെ സസ്പെന്‍ഡ് ചെയ്ത വിഷയത്തില്‍ പ്രതിപക്ഷത്തെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള 12 എംപിമാരെയാണ് ഈ സമ്മേളന കാലത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.