Breaking News

ആ​ളൂ​രി​ല്‍ വി​വാ​ഹ സ​ല്‍ക്കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത 125ഓ​ളം പേ​ര്‍​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ…

വി​വാ​ഹ സ​ല്‍ക്കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത 125ഓ​ളം പേ​ര്‍​ക്ക്​ ഭ​ക്ഷ്യ വി​ഷ​ബാ​ധയേറ്റു. ഇ​വ​രി​ല്‍ 13 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കഴിഞ്ഞ മാസം 30-ന് ​ന​ട​ന്ന വി​വാ​ഹ സ​ല്‍ക്കാ​ര​ത്തി​ല്‍ 265-ഓ​ളം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് ഭക്ഷ്യവി​ഷ​ ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ കാണാന്‍ തുടങ്ങിയത്. പ​നി, വ​യ​റി​ള​ക്കം, ഛര്‍​ദി, ത​ല​വേ​ദ​ന എ​ന്നി​വ​ അ​നു​ഭ​വ​പ്പെ​ട്ട​വ​രാ​ണ്​ ക​റു​കു​റ്റി, ചാ​ല​ക്കു​ടി, പോ​ട്ട, കൊ​ട​ക​ര,

കു​ഴി​ക്കാ​ട്ടു​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​തെ​ന്ന്​ ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു. സം​ഭ​വ​ത്തെ തു​ട​ര്‍ന്ന് ജി​ല്ല ഫു​ഡ് സേ​ഫ്റ്റി അ​സി. ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും സാ​മ്ബി​ള്‍ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ജി​ല്ല ആ​രോ​ഗ്യ വി​ഭാ​ഗം ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്​​റ്റ​ന്‍​റു​മാ​രാ​യ രാ​ജു, ച​ന്ദ്ര​ന്‍, ഡോ. ​കെ.​ആ​ര്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍, ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​കെ. ശ്രീ​വ​ത്സ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശേ​ഖ​രി​ച്ച ഭ​ക്ഷ​ണ​ത്തിന്റെ സാ​മ്ബി​ളു​ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്ക​യച്ചിട്ടുണ്ട്. വി​വാ​ഹ സ​ല്‍ക്കാ​ര​ത്തി​ല്‍ വി​ള​മ്ബി​യ കാ​ട വി​ഭ​വ​ത്തി​ല്‍ നി​ന്നാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ് സം​ശ​യം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …