ബ്രാലെസ്സ് ലുക്കിലെ വഴിയോരക്കച്ചവടക്കാരി ഇന്റർനെറ്റിൽ തരംഗമാവുന്നു. പാചകം ചെയ്യുമ്പോൾ തുറന്നിട്ട ഒരു കാർഡിഗൻ ധരിക്കാൻ തുടങ്ങിയതിന് ശേഷം ഒലിവ് ആരണ്യ അപൈസോ എന്ന യുവതിയുടെ പാൻകേക്ക് വിൽപ്പന കുതിച്ചുയർന്നു. തുടർന്ന് തായ് പോലീസ് ഉദ്യോഗസ്ഥർ എത്തി, അനുചിതമെന്ന് കരുതുന്ന വസ്ത്രം ധരിക്കുന്നത് നിർത്താൻ യുവതിയോട് ആവശ്യപ്പെട്ടു.
ഒലിവ് ആരണ്യ അപൈസോ ചിയാങ് മായിലെ ഒരു പാൻകേക്ക് സ്റ്റാളിൽ ജോലി എടുക്കുകയാണ്. 23 വയസ്സുള്ള നഴ്‌സിംഗ് വിദ്യാർത്ഥിനി തന്റെ സുഹൃത്തിന്റെ ലോ കട്ട് ടോപ്പുകൾ ധരിക്കാൻ തുടങ്ങുന്നതുവരെ പ്രതിദിനം 30 പെട്ടികൾ മാത്രമാണ് വിറ്റിരുന്നത്. എന്നാൽ ഈ വസ്ത്രം ധരിക്കാൻ ആരംഭിച്ചതും കച്ചവടം തകൃതിയായി.
ഇത്തരം വസ്ത്രം ധരിക്കാൻ ഇവർക്കൊരു കാരണവുമുണ്ട്. ശരീരം വെളിവാകുന്ന വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയതിന് ശേഷം വിൽപ്പന കുതിച്ചുയർന്നു. ആളുകൾ കേക്കിനായി വരിനിൽക്കാൻ തുടങ്ങി. പാചകം ചെയ്യുമ്പോൾ ചിത്രങ്ങൾക്ക് പോസ് ചെയ്യാൻ പലരും അവളോട് ആവശ്യപ്പെട്ടു.
വിദ്യാർത്ഥിയായ ഷെഫ് അയൽപക്കത്ത് ജനപ്രീതി നേടിയെങ്കിലും, താമസക്കാർ അവളുടെ വസ്ത്രത്തിൽ അതൃപ്തി രേഖപ്പെടുത്തുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തു. തുടർന്ന് പോലീസ് അവളുടെ സ്റ്റാൾ സന്ദർശിച്ചു. പോലീസ് ഉദ്യോഗസ്ഥർ പാൻകേക്ക് സ്റ്റാളിൽ എത്തിയപ്പോൾ, ഒലിവ് ആരണ്യ അപൈസോയോട് ടോപ്പ് മാറ്റാൻ പറഞ്ഞു,
അല്ലെങ്കിൽ പരസ്യമായ അശ്ലീലപ്രദര്ശനത്തിനു പോലീസ് പിഴ ഈടാക്കും എന്നും പറഞ്ഞു. ഒരു മുന്നറിയിപ്പുമായി എത്തിയതിനൊപ്പം അവർ യുവ ഷെഫിനോട് ഭക്ഷണ ശുചിത്വത്തെക്കുറിച്ച് വിശദീകരിച്ചു. യുവതി നഗരത്തിന്റെ സംസ്കാരത്തെ അനാദരിക്കുകയാണെന്ന് അവർ സൂചിപ്പിച്ചു. അന്നുമുതൽ, ഒലിവ് ആരണ്യ അപൈസോ താൻ കാരണം ബുദ്ധിമുട്ടുണ്ടായവരോട്
ക്ഷമാപണം നടത്തി. അവളുടെ അനാവൃതമായ വസ്ത്രത്തിന്റെ മുൻഭാഗം ഒരു പിൻ കൊണ്ട് ചേർത്തു പിടിച്ചു. എന്തുകൊണ്ടാണ് താൻ ഈ ടോപ്പ് ധരിക്കുന്നത് എന്ന് വിശദീകരിക്കുന്നതിനിടയിൽ യുവതി പറഞ്ഞതിങ്ങനെ:
‘എനിക്ക് സ്വന്തമായി പണം ഉണ്ടാക്കണം. ഞാൻ എന്നെത്തന്നെ പിൻതാങ്ങാൻ ശ്രമിക്കുകയായിരുന്നു. കട തുറക്കുന്നതിന് മുമ്പ് തന്നെ ഉപഭോക്താക്കൾ ക്യൂവിൽ നിൽക്കുകയായിരുന്നു. ചിലർ എനിക്കൊപ്പം പോസ് ചെയ്യുകയും ചിത്രങ്ങൾ ഓൺലൈനിൽ പങ്കിടുകയും ചെയ്യും, ഇത് എന്റെ സ്റ്റാളിനെ കൂടുതൽ ജനപ്രിയമാക്കുന്നു’
‘ഞാൻ കട തുറന്നിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ, എന്നാൽ ഇപ്പോൾ ഞാൻ ഒരു ദിവസം 100 ലധികം ക്രിസ്പി പാൻകേക്കുകൾ വിൽക്കുന്നു’ എന്നവർ പറഞ്ഞു. താൻ ഇനി ‘വ്യത്യസ്‌തമായി വസ്ത്രം ധരിക്കാമെന്നും’ സ്റ്റാളിൽ ഹാജരാകുമ്പോൾ തന്റെ ശരീരം ‘കൂടുതൽ മറയ്ക്കുമെന്നും’ ഉറപ്പു നൽകി.