ജനങ്ങളെ ഭീതിയിലാഴ്ത്തി ജനവാസകേന്ദ്രത്തില്‍ വീണ്ടും കടുവ ആക്രമണം. തികളാഴ്ച രാത്രിയാണ് പ്രദേശത്ത് വീണ്ടും കടുവ ആക്രമണം നടന്നത്. കുറുക്കന്മൂല തെനംകുഴി ജില്‍സിന്റെ വീട്ടിലെത്തി രണ്ട് വയസ്സുള്ള ആടിനെയാണ് കൊന്നുതിന്നത്. മൂന്നാമത്തെ ആടിനെയാണ് ഇവിടെനിന്ന് കടുവ കൊണ്ടുപോയത്.
ഇനി ഒരു ആട് മാത്രമാണ് അവശേഷിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്ബ് ക്യാമറ സ്ഥാപിച്ചിരുന്നെങ്കിലും ക്യാമറയില്‍ കടുവ പതിഞ്ഞില്ല. ഇതോടെ ജില്സിെന്റ വീടിന് സമീപത്തും കാവേരിപ്പൊയില്‍ കോളനിക്ക് സമീപവും ഓരോ ക്യാമറകള്‍ കൂടി സ്ഥാപിച്ചു. സുല്‍ത്താന്‍ ബത്തേരി
യില്‍നിന്നുള്ള വനംവകുപ്പിെന്റ റാപ്പിഡ് റെസ്പോണ്‍സ് ടീമാണ് ക്യാമറ സ്ഥാപിച്ചത്. ചൊവ്വാഴ്ച നോര്‍ത്ത് വയനാട് ഡി.എഫ്.ഒ രമേശ് കുമാര്‍ ബിഷ്ണോയ് സ്ഥലം സന്ദര്‍ശിച്ച് കൂടുവെക്കാനുള്ള മേല്‍നടപടി സ്വീകരിക്കും. ഇതുവരെ ആറ് വളര്‍ത്തുമൃഗങ്ങളെയാണ് പ്രദേശത്ത് കടുവ കൊന്നത്.