Breaking News

പ്രദീപിന്‍റെ മൃതദേഹം ജന്മനാട് ഏറ്റുവാങ്ങി; അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍

കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി ജൂനിയര്‍ വാറന്‍റ് ഓഫീസര്‍ എ പ്രദീപിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. സൂലൂര്‍ വ്യോമതാവളത്തില്‍ നിന്ന് റോഡ് മാര്‍ഗം വാളയാര്‍ അതിര്‍ത്തിയില്‍ എത്തിച്ച മൃതദേഹം മന്ത്രിമാര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. വാളായാറില്‍ നിന്ന് പ്രദീപിന്‍റെ മൃതദേഹവുമായുള്ള വിലാപയാത്ര ജന്മനാടായ തൃശൂരിലെ പൂത്തൂരിലെത്തി.

മൃതദേഹം ആംബുലന്‍സില്‍ കൊണ്ടു വരികയായിരുന്നു. പ്രദീപ് പഠിച്ച പുത്തൂര്‍ ഗവണ്‍മെന്റ് സ്കൂളിലാണ് മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചിരിക്കുന്നത്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പ്രദീപിന് ആദരാഞാജലികള്‍ അര്‍പ്പിക്കുകയാണ്. പൊതുദര്‍ശനത്തിന് ശേഷം പുത്തൂരിലെ പ്രദീപിന്റെ വസതിയിലേക്ക് ഭൗതികശരീരം കൊണ്ട് പോകും.

ശേഷം ഔദ്യോഗിക ബഹുമതികളോടൈ മൃതദേഹം സംസ്‌കരിക്കും. പ്രദീപിന്റെ വീട്ടിലേക്കുള്ള വഴികളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് തടിച്ചു കൂടിയിരിക്കുന്നത്. തൃശൂര്‍ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്‍റെ മകനായ പ്രദീപ് രണ്ട് ദിവസം മുമ്ബ് കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരിച്ചത്.

ഭാര്യ ശ്രീലക്ഷ്മിക്കും അഞ്ചും രണ്ടും വയസ്സുള്ള മക്കള്‍ക്കുമൊപ്പം കോയമ്ബത്തൂര്‍ സൈനിക ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. അച്ഛന്‍റെ ചികിത്സാ ആവശ്യത്തിനായി നാട്ടില്‍ എത്തിയ പ്രദീപ്, തിരികെ ജോലിയില്‍ പ്രവേശിച്ച്‌ നാലാം ദിവസമാണ് അപകടമുണ്ടായത്. ഭൗതിക ശരീരം ഡല്‍ഹിയില്‍ എത്തിച്ച ശേഷമാണ് നാട്ടിലേക്ക് കൊണ്ടുവന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …