പോക്സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ അച്ഛന്‍ വീണ്ടും മകളെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പട്ടാമ്ബിയില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ സ്വദേശിയായ നാല്‍പ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
2016ല്‍ മകളെ പീഡിപ്പിച്ച കേസില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുമ്ബ് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കഴിഞ്ഞ ഓഗസ്റ്റില്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
NEWS 22 TRUTH . EQUALITY . FRATERNITY